Gold Rate Kerala Source: Social Media
BUSINESS

വീണ്ടും മുന്നോട്ട്; കത്തിക്കയറി സ്വർണവില, പവന് 92,000 കടന്നു

11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുതിപ്പ്. ഒരിടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിൽ കാര്യമായ വർധവന് സംഭവിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 1800 രൂപയാണ് കൂടിയത്.  ഇന്നലെ 90,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇപ്പോൾ 92,000 കടന്നിരിക്കുന്നു.

ഒരു പവന് ഇന്നത്തെ വില 92,600 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബർ ആദ്യം 90000 കടന്നിരുന്ന സ്വർണവില ക്രമേണ 89,000 ത്തിലേക്ക് താഴുകയായിരുന്നു.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപ റെക്കോർഡ് വിലയ്ക്ക് ശേഷം ഏകദേശം 9000 രൂപവരെ കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവില കത്തിക്കയറുകയാണ്.

SCROLL FOR NEXT