BUSINESS

കേരളാവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ തൃശൂരിൽ നടന്നു

ഗ്രാമീണ മേഖലയിലെ ഇൻ്റര്‍നെറ്റ് കേബിള്‍ ടിവി കണക്ടിവിറ്റിയില്‍ രാജ്യത്ത് ഒന്നാമത് എത്തുകയെന്ന ലക്ഷ്യവുമായാണ് കേരളാവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

കേരളാവിഷൻ കേബിൾ ടിവി നെറ്റ് വർക്കിന് കീഴിലെ സംരഭകരുടെ കൺവൻഷൻ തൃശൂരിൽ നടന്നു. ലുലു ഇന്റര്‍നാഷ്ണല്‍ സെൻ്ററിൽ കണ്‍വെഷന്‍ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ മേഖലയിലെ ഇൻ്റര്‍നെറ്റ് കേബിള്‍ ടിവി കണക്ടിവിറ്റിയില്‍ രാജ്യത്ത് ഒന്നാമത് എത്തുകയെന്ന ലക്ഷ്യവുമായാണ് കേരളാവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത് . കേരളാവിഷൻ്റെ വിവിധ സംരഭങ്ങളില്‍ നിക്ഷേപകരായിട്ടുള്ള 1,500 ഓളം പേർ കൺവൻഷനിൽ പങ്കെടുത്തു.

കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ വൈദ്യുതി പോസ്റ്റ് വാടകയുമായി ബന്ധപ്പെട്ട ആവശ്യം കേന്ദ്രസര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബെന്നി ബെഹ്നാൻ എംപി ഉറപ്പുനല്‍കി. കേരളവിഷന്‍ ഒടിടി പ്ലാറ്റ്‌ഫോമായ കീയുടെ ലോഞ്ചിങും ചടങ്ങില്‍ നടന്നു. മുപ്പത്തിയഞ്ച്
വര്‍ഷത്തെ പോരാട്ടത്തിൻ്റെയും പ്രവർത്തനങ്ങളുടെയും സ്വപ്‌നങ്ങളുടെയും വിജയതേരിലൂടെയാണ് കേരളവിഷന്‍
മുന്നോട്ട് പോകുന്നതെന്ന് സിഒഎ സംസ്ഥാന പ്രസിഡൻ്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു.


ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടര്‍ പോള്‍ തോമസ് സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ സംസാരിച്ചു. കേബിള്‍ ഡിജിറ്റല്‍ ടിവി, ബ്രോഡ് ബാന്‍ഡ് സർവീസ് എന്നിവിടങ്ങളില്‍ നടപ്പാക്കിയ ആധുനികവൽക്കരണവും ഫീച്ചറുകളും കണ്‍വെൻഷൻ ചര്‍ച്ച ചെയ്തു. സംരംഭകര്‍ക്കായുള്ള ബിസിനസ് - ടെക്‌നിക്കല്‍ പ്രസൻ്റേഷനുകളും പരിപാടിയുടെ ഭാഗമായിരുന്നു. മേയര്‍ എം.കെ വര്‍ഗീസ് മുഖ്യാതിഥിയായി.കേരളവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ , കേരള വിഷൻ ചെയർമാൻ അബൂബക്കർ സിദ്ദിഖ്, സിസിഎല്‍ ചെയര്‍മാന്‍ സഖിലന്‍ പത്മനാഭൻ , സിഡ്‌കോ പ്രസിഡൻ്റ് കെ.വിജയകൃഷ്ണന്‍, ഇന്‍ഫോ മീഡിയ എംഡി കെവി രാജന്‍, കേരളവിഷന്‍ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, സിഒഎ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് തുടങ്ങിയവരും സംസാരിച്ചു.

SCROLL FOR NEXT