BUSINESS

കട്ടപ്പനയിൽ മൈജി ഫ്യൂച്ചറിൻ്റെ വിപുലീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു

സിനിമാതാരം നിഖില വിമലാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്‌ജെറ്റ്സ്, ഹോം & കിച്ചൺ അപ്ലയൻസസ് നെറ്റ്‌വർക്കായ മൈജി ഫ്യൂച്ചറിൻ്റെ വിപുലീകരിച്ച പുതിയ ഷോറും ഇടുക്കി കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. സിനിമാതാരം നിഖില വിമലാണ് ഷോറൂം ഉദ്ഘാടനം ചെയ്തത്. കട്ടപ്പന ചെന്നാട്ടുമറ്റം ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ ലാഭം ഈടാക്കാതെയുള്ള വിൽപനയായിരുന്നു നടന്നതെന്ന് അധികൃതർ അറിയിച്ചു.

വിപുലീകരിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് മൈജി ഫ്യൂച്ചർ ഒരുക്കിയിരിക്കുന്നത്. പ്രധാന ഓഫറായ ബോൾ ഗെയിമിലുടെ ആറ് ശതമാനം മുതൽ നുറു ശതമാനം വരെ ഡിസ്‌കൗണ്ടിലോ സൗജന്യമായോ ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ആദ്യം ഷോറൂമിലെത്തിയ 235 പേർക്ക് വലിയ ഡിസ്‌കൗണ്ടിൽ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടി.വി. മൊബൈൽ ഫോൺ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരുന്നു.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറൻ്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറൻ്റി നൽകുന്ന മൈജി എക്‌സ്‌റ്റൻ്റഡ് വാറന്റി, ഗാഡ്‌ജറ്റ് കളവ് പോവുക, ഫങ്ഷൻ തകരാറിലാകുക തുടങ്ങി ഏത് തരം ഫിസിക്കൽ ഡാമേജിനും സംരക്ഷണം നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയ ഗാഡ്‌ജെറ്റ്സുകൾ മാറ്റി പുത്തൻ ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള മൈജി എക്സ്ചേഞ്ച് ഓഫർ എന്നിവ ഷോറൂമിൽ ലഭ്യമാണ്. ആപ്പിൾ ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും കട്ടപ്പന മൈജി ഫ്യൂച്ചർ ഷോറൂമിൽ ലഭ്യമാകും.

SCROLL FOR NEXT