മൈ ജി ഫ്യൂച്ചർ ഷോറൂമിൻ്റെ പുതിയ ശാഖ പേരാമ്പ്രയിൽ പ്രവർത്തനം ആരംഭിച്ചു. സിനിമാ താരം ഷെയിൻ നിഗം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പ്രമുഖമായ ബ്രാന്റുകളുടെ എല്ലാ ഡിജിറ്റല്‍ പ്രൊഡക്ടുകളും മോഡലുകളും മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ സെയിൽസ് ആൻഡ് സർവീസ് സെൻ്ററായ മൈജിയുടെ പുതിയ ഷോറൂം പേരാമ്പ്ര മെയിൻ റോഡിൽ എച്ച് പി പെട്രോൾ പമ്പിന് സമീപം ഉദയ ആർക്കേഡിലാണ് പ്രവർത്തനമാരംഭിച്ചത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഫ്യൂച്ചർ ഷോറൂമിൽ, മികച്ച ഓഫറുകളും വലിയ വിലക്കുറവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ ഗാഡ്‌ജറ്റ്സ്, ആക്സസറീസ് എന്നിവയ്ക്ക് പുറമെ ഹോം അപ്ലൈയൻസിൻ്റെ വിപുലമായ ശേഖരവും മൈ ജി ഫ്യൂച്ചറിലുണ്ട്.
അതിവേഗ ഫിനാൻസ് സൗകര്യം, അഡീഷണൽ വാറൻ്റി, എക്സ്ട്ടൻഡഡ് വാറൻ്റി, മോഷണത്തിൽ നിന്ന് സംരക്ഷണം നൽകുന്ന മൈ ജി പ്രൊട്ടക്ഷൻ പ്ലാൻ തുടങ്ങിയ സേവനങ്ങളും മൈ ജി ഷോറൂമിൽ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി. ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ സമ്മാന പദ്ധതിയും ഒരുക്കിയിരുന്നു.