രാജകുമാരി വെഡിങ് മാളിൽ പാദരക്ഷകളുടെ ഷോറൂം പ്രവർത്തനം ആരംഭിച്ചു. Source: News Malayalam 24x7
BUSINESS

പോത്തൻകോട് രാജകുമാരി വെഡിങ് മാളിൽ ഇനി പാദരക്ഷകളുടെ വിപുലമായ ഷോറൂമും; വിൻസി അലോഷ്യസ് ഉദ്ഘാടനം നിർവഹിച്ചു

രാജകുമാരി വെഡിങ് മാളിൻ്റെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഷോറൂം പ്രവർത്തനം തുടങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പോത്തൻകോട് രാജകുമാരി വെഡിങ് മാളിൽ പാദരക്ഷകളുടെ ഷോറൂം പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരം വിൻസി അലോഷ്യസ് ഉദ്ഘാടനം നിർവഹിച്ചു. രാജകുമാരി വെഡിങ് മാളിൻ്റെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഷോറൂം പ്രവർത്തനം തുടങ്ങിയത്.

വസ്ത്ര വിപണനരംഗത്ത് തെക്കൻ കേരളത്തിലെ മികച്ച ബ്രാൻ്റായ രാജകുമാരി വെഡിങ് മാളിൻ്റെ എട്ടാമത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പാദരക്ഷകളുടെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പാദരക്ഷകൾ കുറഞ്ഞ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും എന്നുള്ളതാണ് പ്രത്യേകത. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാ താരം വിൻസി അലോഷ്യസ് നിർവഹിച്ചു.

വാർഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടനവധി ഓഫറുകളും സമ്മാന പെരുമഴയുമാണ് രാജകുമാരി ഒരുക്കിയിട്ടുള്ളത്. ഓണത്തിനും ഓഫറിൻ്റെ പെരുമഴയാണ്. ഓണപർച്ചേസിൻ്റെ ബംബർ സമ്മാനമായി 30 പേർക്ക് ദുബായ് ട്രിപ്പും ഓഗസ്റ്റ് 17 വരെയുള്ള പർച്ചേസിന് നറുക്കെടുപ്പിലൂടെ ഒരു ബെഡ് റും സെറ്റും സമ്മാനമായി നൽകും.

ഹെർക്കുലിസ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ അബ്ദുൽ ലത്തീഫ് ആദ്യ വില്പന നിർവഹിച്ചു. പ്രവാസി വ്യവസായികളായ നജീം, ലേഖ സുനന്ദകുമാർ എന്നിവർ ഏറ്റുവാങ്ങി.

SCROLL FOR NEXT