സണ്ണി ലിയോണാണ് തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഷോറൂം ഉദ്ഘാടനം നിർവഹിച്ചത്. Source: News Malayalam 24x7
BUSINESS

ആർ.കെ. വെഡിങ് മാളിൻ്റെ എട്ടാമത്തെ ഷോറൂം അട്ടക്കുളങ്ങരയിൽ; ഉദ്ഘാടനം ചെയ്ത് സണ്ണി ലിയോൺ

ഒമ്പത് മുതൽ 1,999 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ അത്യാധുനിക സൗകര്യങ്ങളുള്ള ഷോറൂമിൽ നിന്ന് വാങ്ങാൻ കഴിയും.

Author : ന്യൂസ് ഡെസ്ക്

ആർ.കെ. വെഡിങ്ങ് മാളിന്റെ എട്ടാമത്തെ ഏറ്റവും വലിയ ഷോറൂം തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ പ്രവർത്തനം തുടങ്ങി. ബോളിവുഡ് താരം സണ്ണി ലിയോണാണ് ഉദ്ഘാടനം നിർവഹിച്ചത്. ഒമ്പത് മുതൽ 1,999 രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ അത്യാധുനിക സൗകര്യങ്ങളുള്ള ഷോറൂമിൽ നിന്ന് വാങ്ങാൻ കഴിയും.

ഒമ്പത് രൂപ മുതൽ 1999 രൂപ വരെ വിലവരുന്ന വസ്ത്രങ്ങളാണ് ആർ.കെ. മാളിന്റെ പുതിയ ഷോറൂമിലെ പ്രത്യേകത. വിലക്കുറവ് വലിയ ആകർഷകമെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ പറഞ്ഞു.

ഉദ്ഘാടനവേദിയിൽ സണ്ണി ലിയോൺ

എട്ടു നിലകളിലായി ഒരു ലക്ഷം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങൾ ഷോറൂമിലുണ്ട്. ഓരോ നിലകളിലും ഓരോ തരത്തിലുള്ള വസ്ത്രങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നു. താഴത്തെ നിലയിൽ ടീനേജ് പെൺകുട്ടികൾക്കുള്ള വസ്ത്രങ്ങളാണ്. ഒന്നാം നിലയിൽ സാരി, രണ്ടാം നിലയിൽ ലഹങ്ക, ചുരിദാർ, മൂന്നാം നിലയിൽ മെൻസ് ആൻഡ് കിഡ്സ് കളക്ഷൻസുമുണ്ട്. ആറാം നിലയിൽ നിന്ന് ചെരിപ്പുകളും ബാഗുകളും വാങ്ങാം.

മുന്നൂറ് വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഷോറൂമിലുണ്ട്. മാനേജിങ്ങ് ഡയറക്ടർ നവാസ് എം.പി., സബിത നവാസ് തുടങ്ങിയവർ ഉദ്ഘാടനത്തിന്റെ ഭാഗമായി.

SCROLL FOR NEXT