BUSINESS

'നാടെങ്ങും നിദ്രാഘോഷം'; രജത ജൂബിലിയോട് അനുബന്ധിച്ച് പ്രീമിയം മോഡൽ മെത്ത അവതരിപ്പിച്ച് സുനിദ്ര മാട്രസസ്

മെത്ത വ്യവസായത്തിൽ കേരളത്തിലെ മികച്ച ബ്രാൻഡ് ആണ് ഈസ്റ്റേൺ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുനിദ്ര മാട്രസസ്

Author : ന്യൂസ് ഡെസ്ക്

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പ്രീമിയം മോഡൽ മെത്ത പുറത്തിറക്കി സുനിദ്ര മാട്രസസ്. നിരവധി ഗവേഷങ്ങൾക്കൊടുവിലാണ് മികച്ച നിലവാരമുള്ള പ്രീമിയം മെത്ത അവതരിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ടി 'നാടെങ്ങും നിദ്രാഘോഷം' എന്ന ഓണക്കാല കൺസ്യൂമർ ഓഫറും കമ്പനി അവതരിപ്പിച്ചു.

മെത്ത വ്യവസായത്തിൽ കേരളത്തിലെ മികച്ച ബ്രാൻഡ് ആണ് ഈസ്റ്റേൺ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുനിദ്ര മാട്രസസ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ സുനിദ്ര മാട്രസസ്  ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത് ആരോഗ്യപ്രദവും സുഖകരവുമായ ഉറക്കം നൽകുന്ന മെത്തകളുടെ മികച്ച നിരയാണ്. 25 വർഷത്തെ അനുഭവ പാരമ്പര്യമുള്ള സുനിദ്രയുടെ ഈ ശ്രേണിയിലേക്കാണ് പുതിയ പ്രീമിയം ബ്രാൻഡ് ആയ സിൽകിയെ അവതരിപ്പിക്കുന്നത്.


ആഢംബര മെറിനോ വൂൾ ഫാബ്രിക്കിൽ പൊതിഞ്ഞ സോണുകളുള്ള പ്രകൃതിദത്ത ലാറ്റക്സുള്ള പോക്കറ്റഡ് സ്പ്രിംഗ് മെത്തയെന്നതാണ് സിൽക്കി മാട്രസസിൻ്റെ പ്രത്യേകത. ഒന്നര ലക്ഷം രൂപയോളമാണ് മെത്തയുടെ വിപണി വില. കൂടാതെ 'നാടെങ്ങും നിദ്രാഘോഷം' ഓഫറിലൂടെ മികച്ച കിഴിവുകളും എക്‌സ്ക്ലൂസീവ് ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി സുനിദ്ര ഓണക്കാലത്ത് ഒരുക്കിയിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ താല്പ‌ര്യങ്ങളും ഇഷ്ടങ്ങളും തിരിച്ചറിഞ്ഞ് പുതിയ ഉൽപ്പന്നങ്ങൾ ഒരുക്കുകയാണ് സുനിദ്ര.

SCROLL FOR NEXT