പ്രതാകാത്മക ചിത്രം Source; Social Media
BUSINESS

പണി തീരാത്ത വീട് വാങ്ങി പണി മേടിക്കല്ലേ... റെഡി- ടു മൂവ് ഓപ്ഷൻ തെരഞ്ഞെടുക്കാം!

കൈവശാവകാശം എടുക്കുന്നതിനുമുമ്പ് നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടി വില്‍ക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അടച്ച പലിശയുടെ നികുതി ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും.

Author : ന്യൂസ് ഡെസ്ക്

സ്വന്തമായ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഓടുമ്പോൾ പലരും പല ഓപ്ഷനുകളാകും തെരഞ്ഞെടുക്കുക. വീട് വാങ്ങിക്കുക, സ്ഥലം വാങ്ങി വീട് നിർമിക്കുക എന്നിങ്ങനെ അതുപോലെ തന്നെ നിർമാണത്തിലിരിക്കുന്ന വീട് വാങ്ങുന്നവരുമുണ്ട്. സാമ്പത്തികമായി ലാഭം മുന്നിൽ കണ്ടാണ് ആ നീക്കം നടത്തുക. പക്ഷെ അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏറെയുണ്ട്, ഇപ്പോ ക്ലിയറാക്കിത്തരാം.

വിലക്കുറവ് മുന്നിൽ കണ്ട് നിർമാണത്തിലിരിക്കുന്ന വീട് വാങ്ങുന്നവരാണധികവും പക്ഷെ ഇതിൽ അപകട സാധ്യതകളേറെയുണ്ട്. വാഗ്ദാനം ചെയ്ത സമയത്ത് കൈവശാവകാശം കൈമാറുന്നതില്‍ ബില്‍ഡര്‍ വീഴ്ച വരുത്താനുള്ള സാധ്യത മുതൽ തുടങ്ങും പ്രശ്നങ്ങൾ. അതു ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം. പലപ്പോഴും വാങ്ങുന്നവൻ വീടു പണിതു തീർക്കുകമാത്രമല്ല മറ്റ് വ്യവഹാരങ്ങൾതീർപ്പാക്കാനും നടക്കേണ്ടതായി വരും.

നിര്‍മാണത്തിലെ കാലതാമസം പിന്നീട് പണി പൂർത്തിയാക്കുമ്പോൾ സാമ്പത്തികമായി ബാധിച്ചേക്കാം. പണി പൂർത്തിയാകാത്തതിനു പിറകിൽ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമപരമായ തര്‍ക്കങ്ങൾ ഉണ്ടായേക്കാം. ചെറിയ തർക്കങ്ങൾ മുതൽ വലിയ കേസുകൾക്ക് വരെ കാരമായേക്കാവുന്ന പരിസ്ഥിതി പ്രശ്ന്ങ്ങളും പലരേയും വീട് വിൽക്കാൻ നിർബന്ധിതരാക്കും. ഇതെല്ലാം പിന്നീട് വാങ്ങുന്നവരുടെ ബാധ്യതയായി മാറും.

നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ക്കായി എടുക്കുന്ന ഭവന വായ്പകള്‍ക്ക്, നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രീ-ഇഎംഐ പലിശ ഈടാക്കും. കൈവശാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇഎംഐ പേയ്മെന്റുകള്‍ അടയ്ക്കേണ്ടതായി വരും.ആദായ നികുതി പ്രശ്നങ്ങളും വിഷയമാണ്. ഒരു വീടിനായി എടുത്ത ഭവന വായ്പയുടെ നികുതി ആനുകൂല്യങ്ങള്‍, വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈവശാവകാശം സ്വന്തമാക്കിയതിന് ശേഷം മാത്രമേ ക്ലെയിം ചെയ്യാന്‍ കഴിയൂ. കൈവശാവകാശം എടുക്കുന്നതിനുമുമ്പ് നിര്‍മ്മാണത്തിലിരിക്കുന്ന പ്രോപ്പര്‍ട്ടി വില്‍ക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അടച്ച പലിശയുടെ നികുതി ആനുകൂല്യം പൂര്‍ണ്ണമായും നഷ്ടപ്പെടും.

ഇതൊന്നുമില്ലെങ്കിലും വീടു വാങ്ങി പണി പൂർത്തിയാകുന്ന സമയം വരെ വാടക വീട്ടിലോ മറ്റോ താമസിക്കേണ്ടിവരുന്ന ചിലവുകൂടി കണക്കുകൂട്ടണം. അതുകൊണ്ട് പരമാവധി നിര്‍മാണം പൂര്‍ത്തിയായ ഒരു 'റെഡി-ടു-മൂവ്' വീട് തിരഞ്ഞെടുക്കുക. നിര്‍മാതാക്കള്‍ കാരണമുള്ള കാലതാമസമോ വീഴ്ചയോ ഉണ്ടാകില്ല. സാമ്പത്തികമായും മെച്ചമായിരിക്കും.

SCROLL FOR NEXT