സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ' ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്' റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. AI-അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുന്നതോടെ ഇന്ത്യൻ ഐടി ഭീമന്മാരായ TCS, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികൾ പ്രതിസന്ധിയിലാകുമെന്നും ബിസിനസ് മോഡൽ തകരുന്ന അവസ്ഥയിലേക്ക് ഇതെത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുറഞ്ഞ ചെലവിൽ ക്ലയന്റുകൾ AI കോഡിംഗ് ഏജൻ്റുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ, 2028 ആകുമ്പോഴേക്കും പ്രതിവർഷം 200 ബില്യൺ ഡോളറിലധികം കയറ്റുമതി ചെയ്തിരുന്ന ഇന്ത്യയുടെ ഐടി സേവന മേഖലയിൽ വൻ കുറവ് ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2027 വരെ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നീ കമ്പനികളുടെ കരാർ റദ്ദാക്കലുകൾക്ക് വേഗത കൂടിയിട്ടുണ്ട്. ഡോളറിനെതിരെ നാല് മാസത്തിനുള്ളിൽ രൂപയുടെ മൂല്യം 18 ശതമാനമാണ് ഇടിഞ്ഞത്.
AIയുടെ വരവോടെ സ്വാഭാവികമായ ഒരു ബ്രേക്കില്ലാതെ ഒരു ഫീഡ്‌ബാക്ക് ലൂപ്പ് സൃഷ്ടിച്ചുച്ചതായും റിപ്പോർട്ട് പറയുന്നു. അതായത്, ആളുകൾ കുറച്ച് പണം മാത്രമേ ചെലവഴിക്കാരുള്ളുവെങ്കിലും കമ്പനികൾ സാങ്കേതികവിദ്യയിൽ നിക്ഷേപം തുടർന്നു. AI കൂടുതൽ മികച്ചതും വിലകുറഞ്ഞതുമായി. കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുകയും പിന്നീട് കൂടുതൽ AI ശേഷി വാങ്ങാൻ സമ്പാദ്യം ഉപയോഗിക്കുകയും ചെയ്തു. ഇത് കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് കാരണമായി.
അതേസമയം, AI-യിലെ പ്രധാനപ്പട്ടവരായ NVIDIA, TSM പോലുള്ള കമ്പനികൾ സമ്പദ് വ്യവസ്ഥ തകർന്നു തുടങ്ങിയ സമയത്തും അവരുടെ പ്രകടനം തുടർന്നു. NVIDIA ഇപ്പോഴും റെക്കോർഡ് വരുമാനം നേടുന്നുണ്ട്. ടിഎസ്‌എം ഇപ്പോഴും 95 ശതമാനത്തിലധികം ഉപയോഗത്തിലാണ് പ്രവർത്തിക്കുന്നത്.