ENTERTAINMENT

കാത്തിരിപ്പ് ഇനിയും നീളും? ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഓഗസ്റ്റിലേക്ക് നീട്ടിയെന്ന് സൂചന

ഔദ്യോഗിക തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി: 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഓഗസ്റ്റിലേക്ക് നീട്ടിയെന്ന് സൂചന. ഇന്ന് വൈകിട്ട് ആറ് മണിയോടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നത്.

നേരത്തെ ഇന്ത്യ ടുഡേക്ക് അധികൃതര്‍ നല്‍കിയ പ്രതികരണത്തിലും പുരസ്‌കാര പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് പ്രഖ്യാപനം നീട്ടിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം ഔദ്യോഗിക തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2024ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് പരിഗണിക്കുന്നത്. സംവിധായകന്‍ ജയരാജ് ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

മലയാളത്തില്‍ നിന്നും ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങള്‍ മത്സര രംഗത്തുണ്ട്. തമിഴ് ചിത്രങ്ങളായ മെയ്യഴകന്‍, മഹാരാജ, അമരന്‍ എന്നീ ചിത്രങ്ങളും മത്സര രംഗത്തുണ്ട്.

SCROLL FOR NEXT