Image: X
ENTERTAINMENT

ആമിര്‍ ഖാന്‍ വിവാഹിതനാകുന്നു; തീയതി പുറത്ത്

തന്റെ അറുപതാം പിറന്നാളിനാണ് ഗൗരിയുമായുള്ള അടുപ്പം ആമിര്‍ ഖാന്‍ തുറന്നു പറഞ്ഞത്

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം ആമിര്‍ ഖാനും സുഹൃത്ത് ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജുലൈ 5 നായിരിക്കും വിവാഹം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം.

തന്റെ അറുപതാം പിറന്നാളിനാണ് ഗൗരിയുമായുള്ള അടുപ്പം ആമിര്‍ ഖാന്‍ തുറന്നു പറഞ്ഞത്. ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ഗൗരിയുമായി താരം അടുക്കുന്നത്.

ബെംഗളൂരു സ്വദേശിയാണ് ഗൗരി സ്പ്രാറ്റ്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്ട്സില്‍ നിന്ന് എഫ്ഡിഎ സ്‌റ്റൈലിങ് ആന്റ് ഫോട്ടോഗ്രഫിയില്‍ നിന്ന് ഫാഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുംബൈയിലെ ബിബ്ലണ്ട് സലൂണിന്റെ ഉടമയാണ്.

റീന ദത്ത, സംവിധായക കിരണ്‍ റാവു എന്നിവരാണ് ആമിറിന്റെ മുന്‍ ഭാര്യമാര്‍. ഗൗരി സ്പ്രാറ്റിന് ഏഴ് വയസുള്ള മകനുണ്ട്. 2002 ലാണ് 16 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ആമിറും റീനയും വേര്‍പിരിയുന്നത്. ജുനൈദ്, ഇറ എന്നീ മക്കളുമുണ്ട്. 2005 ലാണ് കിരണ്‍ റാവുവുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഒരു മകന്‍ കൂടിയുണ്ട്. 2021 ലാണ് ആമിറും കിരണും വിവാഹ മോചിതരാകുന്നത്.

SCROLL FOR NEXT