ENTERTAINMENT

പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ; സലിം കുമാറിൻ്റെ വിയോഗത്തിൽ മോഹൻലാൽ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിം കുമാര്‍ വിട വാങ്ങിയതെന്നും മോഹൻലാൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടൻ സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. സിനിമക്ക് അകത്തും പുറത്തും തന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിം കുമാര്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിം കുമാര്‍ വിട വാങ്ങിയതെന്നും മോഹൻലാൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ്‌ പ്രിയപ്പെട്ട സലിം കുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ.

SCROLL FOR NEXT