നടൻ ഷിജു എ.ആർ Source: Facebook / Shiju Ar
ENTERTAINMENT

"സ്വകാര്യത മാനിക്കണം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്"; വിവാഹമോചിതനായി നടൻ ഷിജു

ഭാര്യ പ്രീതി പ്രേമുമായി ഔദ്യോഗികമായി വേർപിരിഞ്ഞുവെന്ന് നടൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിവാഹമോചിതനാകുന്നു എന്ന് അറിയിച്ച് നടനും ബിഗ് ബോസ് മത്സരാർഥിയുമായിരുന്ന ഷിജു എ ആർ. ഭാര്യ പ്രീതി പ്രേമുമായി ഔദ്യോഗികമായി വേർപിരിഞ്ഞുവെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നടൻ അറിയിച്ചു.

"ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന വിവരം അറിയിക്കുന്നു. പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയുമാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. ഞങ്ങൾ പരസ്പരം ആദരവും സൗഹൃദവും പുലർത്തുന്നു. തികഞ്ഞ പക്വതയോടും ധാരണയോടും കൂടിയാണ് ഈ തീരുമാനമെടുത്തത്. മാധ്യമങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അഭ്യർഥിക്കുന്നു. ജീവിതത്തിന്റെ പുതിയ പാതകളിലേക്ക് നീങ്ങുന്ന ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി," ഷിജു കുറിച്ചു.

ഷിജുവിന്റെയും പ്രീതിയുടേയും പ്രണയ വിവാഹമായിരുന്നു. 2009ൽ ആണ് ഇവർ വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തനായ ഷിജു സിനിമകളിലും സജീവമാണ്.

SCROLL FOR NEXT