Source: Social Media
ENTERTAINMENT

"ആറാം ക്ലാസിലെ പ്രണയം 30 വയസുവരെ, വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കി"; ലെന

ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് വേർപിരിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

മലയാളികളുടെ ഇഷ്ട നടിമാരിലൊരാളാണ് ലെന. ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് കരുത്താർന്ന കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം. തന്റെ പല തുറന്ന് പറച്ചിലുകളിലൂടെയും ലെന ശ്രദ്ധേയയായി. ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും, അനുഭവങ്ങളുമെല്ലാം ലെന പറഞ്ഞപ്പോൾ അത് ഒരേ സമയം ചർച്ചയും ട്രോളുകളുമായി സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു.

ഇപ്പോഴിതാ തന്റെ ആദ്യവിവാഹം, പ്രണയം , തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലെന പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. ആദ്യ വിവാഹം ചെയ്തതിന് കാരണം മുൻഭർത്താവുമായി ഞാൻ ആറാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു എന്നാണെന്ന് നടി പറഞ്ഞു. 12 വയിൽ തുടങ്ങിയ പ്രണയം 30 വയസുവരെ കൊണ്ടു നടന്നു. സ്കൂൾ റൊമാൻസായിരുന്നു. അത് വിവാഹത്തിലെത്തി. പിന്നെ ഞങ്ങൾക്കൊരിക്കലും വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്ന് മനസിലാക്കിയെന്നും നടി പറഞ്ഞു.

ആദ്യ വിവാഹം 23 വയസിലായിരുന്നു. ഏഴര വർഷം അത് മുന്നോട്ട് പോയി. വിവാഹമോചന സമയത്ത് വെെകാരികമായി ഒന്നും തോന്നിയില്ല. അതൊരു പ്രായോ​ഗിക തീരുമാനമായിരുന്നു. ഒന്നിച്ചൊരു ഗുലാബ് ജാം കഴിച്ചാണ് ഞങ്ങൾ വേർപിരിഞ്ഞത്. ഞങ്ങൾ സുഹൃത്തുക്കളാണ്. ഈയടുത്തും മുൻഭർത്താവിനെ കണ്ടുവെന്നും നടി പറഞ്ഞു.

സ്ത്രീകൾ പെട്ടെന്ന് പക്വതയിലെത്തും. എന്നാൽ അപ്പുറത്തുള്ള ടീനേജ് മൈൻഡുള്ളയാൾക്ക് ഫണ്ണായ കാര്യങ്ങൾ ചെയ്യണം. നമുക്ക് റിലാക്സ് ചെയ്ത് പോകാം എന്നായിരുന്നു മുൻഭർത്താവിൻ്റെ മനോഭാവം. വിവാഹ മോചനത്തിന് ശേഷം ഞാൻ സ്വയം പര്യാപ്തയായി. ജീവിതം ആദ്യം മുതൽ പ്ലാൻ ചെയ്തു, ' ലെന പറഞ്ഞു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

SCROLL FOR NEXT