സിനിമാ താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം വലിയ വാർത്തകളാകുന്നത് സാധാരണയാണ്. സോഷ്യൽ മീഡിയ ഉൾപ്പെടെ അത് ആഘോഷിക്കുകയും ചെയ്യും. ഇപ്പോഴിതാ നടി മീരാ വാസുദേവ് വിവാഹമോചനം നേടിയതാണ് ചർച്ചയായിരിക്കുന്നത്. മീര തന്നെയാണ് വിവാഹബന്ധം വേർപ്പെടുത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് നടി ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
താൻ ഇനി സിംഗിളാണെന്നും ഇത് തന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്നും നടി കുറിച്ചു. ‘‘ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’’–മീര സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു വർഷം നീണ്ടു നിന്ന് ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും പിരിയുന്നത്. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങളും മറ്റും പ്രൊഫൈലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 43കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു വിപിനുമായി നടന്നത് കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം.