ENTERTAINMENT

'അമ്മ'യിൽ നിന്നിറങ്ങുന്നു; പ്രാഥമികാംഗത്വം രാജിവച്ച് പത്മപ്രിയയും രേവതിയും

ഹേമ കമ്മറ്റിക്ക് ശേഷം നടന്ന രാജി കേവലം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു പോകൽ എന്ന് പോസ്റ്റിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാർ. പത്മപ്രിയയും രേവതിയുമാണ് സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജി വച്ചത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിമാർ രാജിക്കാര്യം അറിയിച്ചത്. ഹേമ കമ്മറ്റിക്ക് ശേഷം നടന്ന രാജി കേവലം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു പോകൽ എന്ന് പോസ്റ്റിൽ പറയുന്നു. സംഘടനയിൽ പുരുഷധിപത്യം നിലനിൽക്കുന്നു എന്നും പോസ്റ്റിൽ ആരോപിക്കുന്നുണ്ട്.

SCROLL FOR NEXT