കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപ്പറ്റിൽ ആലിയ ഭട്ട് Source: Instagram / aliaabhatt
ENTERTAINMENT

"കാൻ ഫെസ്റ്റിവലിൽ നിങ്ങളെ ആരും ശ്രദ്ധിച്ചില്ലല്ലോ?" പരിഹാസ കമന്റിന് മറുപടിയുമായി ആലിയ ഭട്ട്

കാൻ റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന ആലിയയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു

Author : ന്യൂസ് ഡെസ്ക്

79ാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തിയ ബോളിവുഡ് നടി ആലിയ ഭട്ട് ആരാധകരുടെ മനം കവർന്നിരുന്നു. ഓപ്പണിങ് നൈറ്റിലെ ആലിയയുടെ റെഡ് കാർപെറ്റ് വീഡിയോ വൈറലായിരുന്നു. പോസ് ചെയ്തെങ്കിലും ഫോട്ടോഗ്രാഫർമാർ നടിയെ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇത് ട്രോളുകൾക്ക് കാരണമായി. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ഒരു പരിഹാസ കമന്റിന് നടി നൽകിയ മറുപടിയാണ് ആരാധകർക്കിടയിൽ ചർച്ചാവിഷയം.

ഫെസ്റ്റിവലിൽ നിന്നുള്ള തന്റെ റെഡ് കാർപ്പറ്റ് നിമിഷങ്ങൾ ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ഒരാൾ പരിഹാസവുമായി എത്തിയത്. "എന്ത് കഷ്ടമാണ്, അവിടെ ആരും നിങ്ങളെ ശ്രദ്ധിച്ചില്ലല്ലോ?" എന്നായിരുന്നു കമന്റ്. കാൻ റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന ആലിയയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഫോട്ടോഗ്രാഫർമാർ നടിയെ അവഗണിച്ചുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇത് മുൻനിർത്തിയായിരുന്നു പരിഹാസ കമന്റ്.

"എന്തിന് കഷ്ടം തോന്നണം, ഡിയർ? നിങ്ങൾ എന്നെ ശ്രദ്ധിച്ചല്ലോ," എന്നായിരുന്നു ആലിയയുടെ മറുപടി. നടിയുടെ പക്വമായ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. നെഗറ്റീവ് കമന്റുകളെ ആത്മവിശ്വാസത്തോടെ നേരിട്ട നടിയെ ആരാധകർ പ്രശംസിച്ചു.

പരിഹാസ കമന്റിന് ആലിയ ഭട്ട് നൽകിയ മറുപടി

ലൊറീയാൽ പാരിസിന്റെ ഗ്ലോബൽ അംബാസഡർ എന്ന നിലയിലാണ് കാൻ ചലച്ചിത്രോത്സവത്തിൽ ആലിയ ഭട്ട് പങ്കെടുത്തത്. നടിയുടെ രണ്ടാമത്തെ കാൻ ഫെസ്റ്റിവൽ ആയിരുന്നു ഇത്തവണത്തേത്. ബ്രിട്ടീഷ് ഡിസൈനർ ടമാര റാൽഫ് രൂപകൽപ്പന ചെയ്ത ബ്ലഷ് പിങ്ക് നിറത്തിലുള്ള കസ്റ്റം കോറൽ സിൽക്ക് ഗൗണിലാണ് ആദ്യ ദിനം താരം റെഡ് കാർപ്പറ്റിൽ എത്തിയത്. ഗാല ഡിന്നറിനായി ഫ്ലോറൽ ബ്രോക്കേഡ് കോർസെറ്റിലും 'ലാ വി ഡി ഉനെ ഫെമ്മെ' എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് സ്റ്റീൽ-ബ്ലൂ ഗൗണിലും എത്തിയ താരം കാൻസിൽ തിളങ്ങി.

സംവിധായകൻ അശുതോഷ് ഗൗരീക്കറിന് ഒപ്പം കാൻസിലെ ഭാരത് പവലിയൻ ഉദ്ഘാടനം ചെയ്തത് ആലിയ ഭട്ട് ആണ്. ഐവറി നിറത്തിലുള്ള സിൽക്ക് സാരി-ഗൗൺ ആണ് ഉദ്ഘാടന ചടങ്ങിൽ നടി അണിഞ്ഞത്. ചടങ്ങിന് ശേഷം നടിക്കൊപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കിതിരക്കിയിരുന്നു. ആദ്യം ചിലർക്കൊപ്പം പോസ് ചെയ്തെങ്കിലും തിരക്ക് വർധിച്ചതോടെ നടി അസ്വസ്ഥയായി. ഈ സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

SCROLL FOR NEXT