കൊച്ചി: മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കാനൊരുങ്ങി ബി. ഉണ്ണികൃഷ്ണൻ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന. വിഷയത്തിൽ സംഘടന അടിയന്തര ജനറൽ ബോഡി യോഗം ചേരുകയാണ്.
ഉണ്ണികൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ, ഫെഫ്ക അംഗങ്ങൾ രാജി അംഗീകരിച്ചില്ലെന്നാണ് സൂചന.
ദീർഘകാലമായി ഫെഫ്ക നേതൃസ്ഥാനത്തുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണൻ. 2008 മുതൽ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്നു.