ഹരീഷ് കണാരൻ, എൻ.എം. ബാദുഷ, നിർമൽ പാലാഴി 
ENTERTAINMENT

ഹരീഷ് കണാരനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ബാദുഷ

ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന് ഹരീഷ് കണാരൻ ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങൾക്ക് ശേഷം നടൻ ഹരീഷ് കണാരനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം. ബാദുഷ. നടൻ നിർമൽ പാലാഴിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഹരീഷിനും നിർമലിനും ഒപ്പമെടുത്ത ചിത്രമാണ് ബാദുഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ബാദുഷ തന്നിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ഹരീഷ് കണാരന്റെ ആരോപണം. ഇതിന് പിന്നാലെ, ബാദുഷ ഈ ആരോപണങ്ങൾ തള്ളി രംഗത്തെത്തി. 20 ലക്ഷമല്ല, 14 ലക്ഷം രൂപയാണ് താൻ വാങ്ങിയതെന്നും അതിൽ എട്ട് ലക്ഷം രൂപ തിരികെ നൽകിയെന്നുമായിരുന്നു ബാദുഷയുടെ വിശദീകരണം. ബാക്കി തുക ഹരീഷിന്റെ സിനിമകൾക്ക് വേണ്ടി കഴിഞ്ഞ അഞ്ച് വർഷമായി താൻ ചെയ്ത സേവനങ്ങൾക്കുള്ള പ്രതിഫലമായി കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നുവെന്നും മക്കൾക്ക് പറുത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും ബാദുഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

SCROLL FOR NEXT