മോഹൻലാൽ, രേണു സുധി Source: Jio Hotstar, screen grab
ENTERTAINMENT

ബിഗ് ബോസ് മലയാളം സീസൺ 7ന് ഗ്രാൻഡ് തുടക്കം; 20 മത്സരാർഥികളെയും ഇവിടെ വിശദമായി അറിയാം

ഇക്കുറി 20 മത്സരാർഥികളാണ് ബിഗ് ബോസ് വേദിയിൽ മാറ്റുരയ്ക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7ൻ്റെ ഗ്രാൻഡ് ലോഞ്ചിന് തുടക്കമായി. മുണ്ടുടുത്ത് കലക്കൻ ലുക്കിലാണ് ലാലേട്ടൻ ബിഗ് ബോസിൻ്റെ വലിയ സെറ്റിലേക്കെത്തിയത്. പുതിയ വീടും മത്സരാർഥികൾക്ക് കൊടുക്കാൻ പോകുന്ന "ഏഴിൻ്റെ കലക്കൻ പണി"കളും മോഹൻലാൽ ആദ്യം തന്നെ വിശദീകരിച്ചു.

ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ബിഗ് ബോസിൻ്റെ ഗ്രാൻഡ് ലോഞ്ച് ആരംഭിച്ചത്. പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡിൽ മോഹൻലാൽ 20 ബിഗ് ബോസ് മത്സരാർത്ഥികളെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ലെസ്ബിയൻ കപ്പിളായ നൂറയും ആദിലയും ഒറ്റ മത്സരാർഥികൾ എന്ന ലേബലിലാണ് പങ്കെടുക്കുന്നത്.

ആവേശം, ത്രിൽ, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം കൂടിചേരുന്ന ഈ സീസൺ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലവറയാണ്. ഞായറാഴ്ച രാത്രി 10.30 മുതൽ ലൈവ് ഷോ ആരംഭിക്കും.

ഇന്നത്തെ ലോഞ്ചിങ് എപ്പിസോഡിന് ശേഷം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30നും, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും, ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യും. കൂടാതെ ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സ്ട്രീമിങ് ഉണ്ടാവും.

പ്രൊമോയിൽ മാത്രമല്ല ബിഗ് ബോസ് സീസണിലുടനീളം കലിപ്പ് മോഡും കടുത്ത നിലപാടുകളും തുടരുമെന്ന് നയം വ്യക്തമാക്കി മോഹൻലാൽ. "സേഫ് ഗെയിം ഈസ് എ ഡേർട്ടി ഗെയിം, അത്തരം ഗെയിമുകൾ ബിഗ് ബോസ് വീട്ടിൽ  അനുവദിക്കില്ല" എന്ന മുന്നറിയിപ്പു നൽകിയിട്ടുണ്ട് മോഹൻലാൽ.

മത്സരാർഥികളെ പരിചയപ്പെടാം...

1. അനീഷ് ടി.എ

ആദ്യ മത്സരാർഥിയായി വീട്ടിലേക്ക് മോഹൻലാൽ ക്ഷണിച്ചത് കോടന്നൂർ സ്വദേശിയായ അനീഷ് ടി.എ ആണ്. മൈജി ഉൽപ്പന്നങ്ങൾ വാങ്ങിയവരിൽ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാൻ എന്ന നിലയിലാണ് അനീഷിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.

അനീഷ് ടി.എ

2. അനുമോൾ

രണ്ടാമത്തെ മത്സരാർഥിയായി എത്തിയത് സിനിമാ-സീരിയൽ നടിയായ അനുമോൾ ആണ്. മോഹൻലാലിനെ കെട്ടിപ്പിടിക്കണമെന്ന ആഗ്രഹവുമായാണ് അനുമോൾ ബിഗ് ബോസിലെത്തിയത്. ജെനുവിനായി മത്സരിക്കുമെന്നും അനുമോൾ പറഞ്ഞു.

3. നടനും ക്രിക്കറ്ററുമായ ആര്യൻ കാന്ത്

ഇക്കുറി നടനും ക്രിക്കറ്ററുമായ ആര്യനാണ് ഷോയിലെ മൂന്നാമത്തെ മത്സരാർഥി. വടക്കൻ എന്ന സിനിമയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇന്ത്യയുടെയും കേരളത്തിൻ്റേയും അണ്ടർ 14 ക്രിക്കറ്റ് ടീമുകളിൽ കളിച്ചിട്ടുണ്ടെന്നും ആര്യൻ പറയുന്നു.

4. കലാഭവൻ സരിഗ

ചിരിയുടെ ലോകത്ത് നിന്ന് കലാഭവൻ സരിഗ. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് കൊയിലാണ്ടിക്കാരിയായ സരിഗ. 20 വർഷമായി കലാ ലോകത്തെത്തിയിട്ടെന്ന് സരിഗ പറഞ്ഞു. ലോകമറിയപ്പെടുന്ന ഒരു സ്റ്റേജ് പെർഫോമറായി മാറണമെന്ന് സരിഗ പറഞ്ഞു.

5. അക്ബർ ഖാൻ

ഗായകനും സംഗീത സംവിധായകനുമായ അക്ബർ ഖാനാണ് അടുത്ത മത്സരാർഥി.

6. ആർജെ ബിൻസി

റേഡിയോ ജോക്കിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് ബിൻസി. ബിജുവാണ് ബിൻസിയുടെ പിതാവ്.

7. ഒനിയൽ സാബു

അഭിഭാഷകനും ഗവേഷകനുമായ ഒനിയൽ സാബു ബിഗ് ബോസ് വീട്ടിലെത്തി. ഫുഡ് വ്ളോഗർ കൂടിയാണ് അദ്ദേഹം.

8. ബിന്നി സെബാസ്റ്റ്യൻ

പ്രൊഫഷൻ കൊണ്ട് ഡോക്ടറും നടിയുമാണ് ബിന്നി സെബാസ്റ്റ്യൻ. ഗീതാ ഗോവിന്ദം എന്ന സീരിയലിലൂടെ പ്രശസ്തയാണ്. ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

9. ഒൻപതാമനായി അഭിലാഷ്

ബിഗ് ബോസ് മലയാളം സീസൺ 7ലെ ഒമ്പതാമത് മത്സരാർഥിയായി നടനും നർത്തകനുമായ അഭിലാഷ് എത്തി.

10. ഇളയ കുട്ടിയായി റെന ഫാത്തിമ

ഏഴാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി റെന ഫാത്തിമ. കോഴിക്കോട് സ്വദേശിനിയാണ് റെന.

11. നടൻ മുൻഷി രഞ്ജിത് ബിഗ് ബോസിൽ

സിനിമാ-ടെലിവിഷൻ താരമായ നടൻ മുൻഷി രഞ്ജിത് ബിഗ് ബോസിലെത്തി.

12. പന്ത്രണ്ടാമനായി നടി ഗിസെലെ തക്രാൽ

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ പന്ത്രണ്ടാമത്തെ മത്സരാർഥിയായി നടിയും മോഡലും സംരംഭകയുമായ ഗിസെലെ തക്രാൽ എത്തി.

13. അവതാരക ശാരിക ബിഗ് ബോസിലേക്ക്

അവതാരകയായ ശാരിക ബിഗ് ബോസിലേക്ക്. ഓൺലൈൻ ചാനൽ അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടിയ ശാരിക ഒരു വ്ളോഗർ കൂടിയാണ്.

14. നടൻ ഷാനവാസ് ബിഗ് ബോസിലെത്തി

'കുങ്കുമപ്പൂവ്' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം ഷാനവാസ് ബിഗ് ബോസിലെത്തി. പതിനാലാമത് മത്സരാർഥിയായാണ് ഷാനവാസ് ബിഗ് ബോസ് വീട്ടിലെത്തിയത്.

15. പതിനഞ്ചാമനായി നെവിന്‍ കാപ്രേഷ്യസ്

ഫാഷന്‍ കൊറിയോഗ്രാഫറും സ്റ്റൈലിസ്റ്റും കലാ സംവിധായകനുമായ നെവിന്‍ കാപ്രേഷ്യസ് ബിഗ് ബോസ് വീട്ടിലെത്തി.

16. ലെസ്ബിയൻ ജോഡികളായ ആദിലയും നൂറയും ബിഗ് ബോസ് വീട്ടിലേക്ക്

ലെസ്ബിയൻ ജോഡികളായ ആദിലയും നൂറയും ബിഗ് ബോസ് വീട്ടിലെത്തി. പതിനാറാമത് കണ്ടസ്റ്റന്റായാണ് ഇരുവരും ബിഗ് ബോസിലെത്തുന്നത്.

17. സീരിയല്‍ താരം ശൈത്യ സന്തോഷും ബിഗ് ബോസിൽ

സീരിയൽ താരം ശൈത്യ സന്തോഷ് ബിഗ് ബോസ് മലയാളം സീസൺ 7ൽ എത്തി. പതിനേഴാമത് മത്സരാർത്ഥി ആയാണ് ശൈത്യ ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.

18. ബിഗ് ബോസിൽ താരമാകാൻ രേണു സുധി

ബിഗ് ബോസിലെ താരമാകാൻ സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. പതിനെട്ടാമത് മത്സരാർത്ഥി ആയാണ് രേണു ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്.

19. അപ്പാനി ശരത് ബിഗ് ബോസിലേക്ക്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ നടൻ അപ്പാനി ശരത് കുമാർ ബിഗ് ബോസിലേക്ക്. ഇക്കുറി 20 മത്സരാർഥികളാണ് സീസൺ 7ൽ ഉണ്ടാവുക.

SCROLL FOR NEXT