Source:Facebook
ENTERTAINMENT

ഇന്ത്യൻ ആരാധകർക്ക് നിരാശ! ബിടിഎസ് ഇത്തവണയും ഇന്ത്യയിലേക്കില്ല

ബിടിഎസ് ഇന്ത്യയിലേക്കെത്തുമെന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നതാണ്

Author : വിന്നി പ്രകാശ്

വിഖ്യാത സൗത്ത് കൊറിയൻ ബാൻഡ് ബിടിഎസ് ഇത്തവണയും ഇന്ത്യയിലേക്കില്ല. ഏപ്രിലിൽ ആരംഭിച്ച് 2027 മാർച്ച് വരെയുള്ള ബിടിഎസിൻ്റെ പുതിയ വേൾഡ് ടൂർ ഷെഡ്യൂളാണ് ഇന്ത്യയിലെ ആരാധകരെ നിരാശരാക്കിയത്. വിവിധ രാജ്യങ്ങളിലായി 79 പരിപാടികൾ ഉണ്ടെങ്കിലും ഇത്തവണയും ബിടിഎസിൻ്റഎ ലിസ്റ്റിൽ ഇന്ത്യ പെട്ടിട്ടില്ല.

ഏപ്രിൽ ഒമ്പതിന് സൗത്ത് കൊറിയയിൽ ആരംഭിച്ച്, ഏഷ്യ, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക,ബാങ്കോക്ക്, സിംഗപ്പൂർ, യൂറോപ്പ് എന്നിവിടങ്ങളിലൂടെ ഫിലിപ്പീൻസിലാണ് ടൂർ അവസാനിക്കുന്നത്. ബിടിഎസ് ഇന്ത്യയിലേക്കെത്തുമെന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ അവസാന ഷെഡ്യൂളിൽ ഇന്ത്യയിലേക്കില്ല എന്ന് ഉറപ്പായി കഴിഞ്ഞു.

ബിടിഎസ് താരങ്ങളുടെ നിർബന്ധിത സൈനിക സേവനം കഴിഞ്ഞുള്ള ആദ്യ കംപ്ലീറ്റ് ഇൻ്റർനാഷണൽ ടൂർ ആണിത്. ഏജൻസിയുടെ ശ്രദ്ധ ആകർഷിക്കുവാനായി ആരാധകർ #BTSinIndia എന്ന ഹാഷ്ടാഗുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബിടിഎസ് അവരുടെ തിരിച്ചു വരവ് മാർച്ച് 20ന് നടത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ബിഗ്ഹിറ്റ് മ്യൂസിക് വേൾഡ് ടൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ബിടിഎസിൻ്റെ പുത്തൻ ആൽബവും മാർച്ച് 20 ന് റിലീസ് ചെയ്യും.

SCROLL FOR NEXT