ചിരഞ്ജീവി 
ENTERTAINMENT

ഡീപ്‌ഫേക്ക് ഉപയോഗിച്ച് പോണ്‍ വീഡിയോ; പരാതി നല്‍കി ചിരഞ്ജീവി

വീഡിയോ പ്രചരിക്കുന്നത് അന്തസിനേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു

Author : ന്യൂസ് ഡെസ്ക്

തന്റെ ഡീപ്‌ഫേക്ക് ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നതില്‍ പരാതിയുമായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. രണ്ട് പരാതികളാണ് താരം നല്‍കിയത്. ഡീപ്‌ഫേക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത് തന്റെ അന്തസിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്നുവെന്നും മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പരാതിയില്‍ താരം വ്യക്തമാക്കി.

എഐ ഉപയോഗിച്ച് നിര്‍മിച്ച അശ്ലീല ദൃശ്യങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും പണം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് ചിരിഞ്ജീവി പരാതിയില്‍ പറയുന്നു. ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസിലാണ് പരാതി നല്‍കിയത്.

വീഡിയോകള്‍ പബ്ലിക്ക് ആയി എല്ലാവര്‍ക്കും ലഭിക്കുന്നതാണെന്നും ഇത് കുറ്റകൃത്യത്തെ അങ്ങേയറ്റം ഗുരുതരമാക്കുന്നുവെന്നും ചിരഞ്ജീവി ചൂണ്ടിക്കാട്ടി. ഉള്ളടക്കം സൃഷ്ടിക്കുന്നതിനും അപ്ലോഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉത്തരവാദികളായവരെ ഉടനടി കണ്ടെത്തണമെന്നും വീഡിയോ നീക്കം ചെയ്യണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് മാനസികമായി ബുദ്ധിമുട്ടിലാക്കുന്നുവെന്നും താരം പറഞ്ഞു. പണം സമ്പാദിച്ചുള്ള വീഡിയോയ്ക്ക് പിന്നില്‍ സംഘടിതമായ സൈബര്‍ ക്രൈം നെറ്റ് വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SCROLL FOR NEXT