പി. ജയരാജൻ, സലിം കുമാർ 
ENTERTAINMENT

യാത്രാക്കൂലി പോലും സലിം അന്ന് വാങ്ങിയില്ല, വ്യക്തിപരമായി നല്ല സൗഹൃദം: പി. ജയരാജൻ

ഐആർപിസി നടത്തിയ ലഹരിമുക്ത സംഗമത്തിൽ സലിം കുമാർ അതിഥിയായി പങ്കെടുത്തതിന്റെ ഓർമ പങ്കുവച്ച് ജയരാജൻ

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം നേതാവ് പി. ജയരാജൻ. രാഷ്ട്രീപരമായി വിരുദ്ധ ചേരികളിൽ ആയിരുന്നെങ്കിലും വ്യക്തിപരമായി നല്ല സൗഹൃദം തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഐആർപിസി നടത്തിയ ലഹരിമുക്ത സംഗമത്തിൽ സലിം കുമാർ അതിഥിയായി പങ്കെടുത്തതിന്റെ ഓർമയും ജയരാജൻ പങ്കുവച്ചു.

പി. ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ സുഹൃത്തും സിനിമാ താരവുമായ സലീം കുമാറിന്റെ വിയോഗത്തിൽ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. രാഷ്ട്രീപരമായി വിരുദ്ധ ചേരികളിൽ ആയിരുന്നെങ്കിലും വ്യക്തിപരമായി നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കണ്ണൂരിൽ IRPC നടത്തിയ ലഹരിമുക്ത സംഗമത്തിൽ അതിഥി ആയി പങ്കെടുത്തതാണ്. IRPC മുഖേനെ ലഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു നേർവഴിയിലേക്ക് വന്ന നാനൂറോളം പേരുടെ സംഗമത്തിലാണ് അദ്ദേഹം പങ്കെടുത്തത്. യാത്ര കൂലി പോലും വാങ്ങാതെയാണ് സലിം കുമാർ അന്ന് കണ്ണൂരിൽ എത്തിയത് എന്നത് ഇപ്പോളും ഓർക്കുന്നു.

വിവിധ കഥാപാത്രങ്ങളിലൂടെ നമ്മളെയെല്ലാം ഏറെ കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ കലാകാരന് വിട...

കഴിഞ്ഞ ദിവസം, (ജൂൺ 6) രാത്രി 10.45ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചിരിപ്പിക്കുകയും നോവിക്കുകയും ചെയ്ത ഒട്ടനവധി അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച നടന് കേരളക്കര വേദനയോടെയാണ് വിടപറഞ്ഞത്.

SCROLL FOR NEXT