ദീദി ദാമോദരൻ Source: News Malayalam 24x7
ENTERTAINMENT

വിധിയിൽ ഞെട്ടലില്ല നിരാശയുണ്ട്, പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധി: ദീദി ദാമോദരൻ

ഐസ്‌ക്രീം പാര്‍ലര്‍, ബിഷപ്പ് ഫ്രാങ്കോ എന്നീ കേസ് എന്നിവയിലെ പാറ്റേൺ ഇവിടെയും ആവർത്തിച്ചെന്നും ദീദി ദാമോദരൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ നിരാശയെന്ന് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. വിധിയിൽ ഞെട്ടിലില്ലെങ്കിലും, നിരാശയാണെന്നായിരുന്നു ദീദി ദാമോദരൻ്റെ പ്രതികരണം. പ്രതിസ്ഥാനത്ത് പ്രബലരാകുമ്പോള്‍ വരുന്നത് ഒരേ വിധിയാണ്. ഇത്രകാലം പോരാടി, ഇനിയും കേസുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

ഇത്തരം കേസുകളിൽ ഇരയാക്കപ്പെട്ടവരെല്ലാം ഒരേ സ്ഥിതിയിലേക്കെത്തുമെന്നാണ് ദീദി ദാമോദരൻ്റെ. ഐസ്ക്രീം പാർലർ കേസിലടക്കം ഇതേ പാറ്റേൺ ആവർത്തിച്ചു. വിധിയിൽ ഞെട്ടലില്ല, നിരാശയുണ്ട്. കൃത്യമായ തെളിവ് ലഭിച്ചില്ല എന്ന വാദങ്ങളെല്ലാം ആപേക്ഷികമാണ്. ഇതെല്ലാം അറിയണമെങ്കിൽ കോടതി വിധിയുടെ പൂർണരൂപം ലഭിക്കണമെന്നും അവർ പറഞ്ഞു.

ഈ വിധി നേരത്തെ പ്രതീക്ഷിച്ചിരുന്നു. ഇത് അതിജീവിതയോടും അറിയിച്ചതാണ്. തോൽവിയുണ്ടാകുമെന്നും അതിൽ വിഷമിക്കരുതെന്നും അവളോട് പറഞ്ഞിരുന്നു. ഈ കേസ് വ്യത്യസ്തമായിരിക്കുമെന്നായിരുന്നു അവളുടെ മറുപടി. എന്നാൽ മാറ്റമൊന്നുമുണ്ടായില്ല. ഇത്രയുംകാലം പോരാടി, നിയമപരമായി ഇനിയും മുന്നോട്ടുപോകും. അപ്പീലിൽ വിശ്വസിക്കുന്നു. എന്നാൽ അതിനുള്ള സ്റ്റാമിന അതിജീവിതയ്ക്ക് ഉണ്ടോ എന്ന് അറിയില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.

SCROLL FOR NEXT