ധർമേന്ദ്ര  Image: X
ENTERTAINMENT

ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനില ഗുരതരമായി തുടരുന്നു. നടനെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 8 ന് അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനമാണ്.

ചികിത്സയോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്. ഇതുവരെ കുടുംബം ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടില്ല.

SCROLL FOR NEXT