സലാർ, സ്ട്രേഞ്ചർ തിങ്സ് 5 
ENTERTAINMENT

'സ്ട്രേഞ്ചർ തിങ്സ്' 'സലാറി'നെ കോപ്പി അടിച്ചോ? ചോദ്യവുമായി സോഷ്യൽ മീഡിയ

'സ്ട്രേഞ്ചർ തിങ്സ്' ഫൈനൽ സീണണിന്റെ അടുത്ത വോള്യങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സീരീസ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നെറ്റ്‌ഫ്ലിക്സ് ഷോ 'സ്ട്രേഞ്ചർ തിങ്സ്: സീസൺ 5' പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ 6.30ക്ക് റിലീസ് ആയ സീരീസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 'സ്ട്രേഞ്ചർ തിങ്സി'ന്റെ 'ബെസ്റ്റ് എവർ' സീസണ്‍ എന്നാണ് കണ്ട പലരും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.

2022ൽ ആണ് 'സ്ട്രേഞ്ചർ തിങ്സ്' നാലാം സീസൺ പുറത്തിറങ്ങിയത്. ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പുതിയ സീസൺ പ്രേക്ഷകരിലേക്ക് എത്തിയത്. അതും അവസാന സീസൺ. അതുകൊണ്ട് തന്നെ കഥാഗതിയിലെ നിർണായക സംഭവങ്ങൾ കാണികളെ ഓർമിപ്പിക്കാൻ ഒരു റീക്കാപ്പ് വീഡിയോ നെറ്റ്‌‍ഫ്ലിക്സ് വീഡിയോ പുറത്തിറക്കിയിരുന്നു.

4.32 മിനുട്ട് ഉള്ള ഈ സീസൺ 4 റീകാപ്പ് വീഡിയോയിലെ ബിജിഎം ആണ് ഇപ്പോൾ ഇന്ത്യൻ ഫാൻസിനിടയിലെ ചർച്ചാ വിഷയം. ഈ പശ്ചാത്തല സംഗീതം 'സലാർ' എന്ന പ്രഭാസ് സിനിമയിലേത് ആണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രവി ബാസുർ ആണ് 'സലാറി'ന്റെ സംഗീതം ഒരുക്കിയത്. എന്നാൽ, ഇരുകൂട്ടരും യൂട്യൂബില കോപ്പിറൈറ്റ് ഫ്രീ ആയ ഒരു മ്യൂസിക്ക് ഉപയോഗിക്കുകായിരുന്നു എന്നാണ് റെഡിറ്റിലെ ചില ത്രെഡുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്.

അതേസമയം, 'സ്ട്രേഞ്ചർ തിങ്സ്' ഫൈനൽ സീണണിന്റെ അടുത്ത വോള്യങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് ഭാഗങ്ങളായാണ് സീരീസ് പുറത്തിറങ്ങുക. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. മൂന്ന് എപ്പിസോഡുകളാണ് രണ്ടാം വോള്യത്തിൽ ഉള്ളത്. ഡിസംബർ 26, പുലർച്ചെ 6.30ന് രണ്ടാം ഭാഗം പുറത്തിറങ്ങും. ജനുവരി ഒന്നിന്, പുതുവത്സര ദിനത്തിലാകും മൂന്നാം വോള്യം എത്തുക.

SCROLL FOR NEXT