ദിനു വെയി‍ല്‍, അടൂർ ഗോപാലകൃഷ്ണന്‍ Source : Facebook
ENTERTAINMENT

"അടൂരിൻ്റെ പ്രസ്താവന എസ്‌സി-എസ്‌ടി വിഭാഗക്കാരെ അപമാനിക്കുന്നത്"; പരാതി നല്‍കി ദിനു വെയില്‍

സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെയായിരുന്നു അടൂരിന്റെ പരാമര്‍ശം.

Author : ന്യൂസ് ഡെസ്ക്

സിനിമാ കോണ്‍ക്ലേവിലെ വിവാദപരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍. സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെയായിരുന്നു അടൂരിന്റെ പരാമര്‍ശം. അടൂരിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ്‌സി - എസ്‌ടി കമ്മീഷനിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിലെ പ്രധാന ഭാഗവും ദിനു വെയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

പരാതിയിലെ പ്രധാന ഭാഗം :

പ്രസ്താവനയിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ SC/ST വിഭാഗത്തിലെ മുഴുവന്‍ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാന്‍ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നു. ഇത് The SC/ST (Prevention of Atrocities)Act Cന്റെ Section 3(1)(u)-ല്‍ പറയുന്ന ill-will പ്രോത്സാഹിപ്പിക്കല്‍ കുറ്റത്തിന് വിധേയമാണ്.

• SC/ST വിഭാഗത്തില്‍ നിന്നുള്ളവര്‍ സര്‍ക്കാര്‍ പദ്ധതികളില്‍ നല്‍കുന്ന പണം എടുത്തു കൊണ്ടുപോവുക എന്ന നിലയില്‍ 'Take the money and run' എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് SC/ST സമൂഹത്തിനെ dishonesty/IMMORALITY /corruption എന്നിവയോട് ബന്ധിപ്പിക്കുന്നു, ഇതിലൂടെ മറ്റുള്ളവരുടെ മനസ്സില്‍ SC/ST സമൂഹത്തിനെതിരെ ill-will (അനിഷ്ടം )വളരാന്‍ സാധ്യതയുണ്ട്.

പ്രസ്തുത പ്രസ്താവനയില്‍ തന്നെ ''അവരെ പറഞ്ഞു മനസിലാക്കണം ഇത് പൊതു ഫണ്ട് ആണെന്നും ' എന്നും ''അവര്‍ വിചാരിച്ചിരിക്കുന്നത് ഈ പണം എടുത്തു തരും അത് എടുത്തു കൊണ്ടുപോയി പടം എടുക്കാം 'എന്നും പറയുന്നത് SC/ST സമൂഹത്തെ അറിവില്ലാത്തവരും ഉത്തരവാദിത്തമില്ലാത്തവരുമായി ചിത്രീകരിക്കുന്നു. ഇത് Section 3(1)(r) പ്രകാരമുള്ള intentional humiliation ആണ്. വ്യക്തിപരമായി ഒരാളെ ലക്ഷ്യംവെക്കാത്തതാണെങ്കിലും, പ്രസ്തുത വേദിയില്‍ ഉണ്ടായിരുന്ന SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും, പ്രസ്തുത ഫണ്ടിന് നാളിതുവരെ അപേക്ഷിച്ച ST വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളെയും സമൂഹ മാധ്യമങ്ങളും ടിവി ചാനലും വഴി ഇത് പ്രക്ഷേപണം ചെയ്തത് വഴി ഇത് കാണുന്ന ഞാനടങ്ങുന്ന SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അടൂരിന്റെ പ്രസ്താവന അപമാനിക്കുന്നു.

അതേസമയം സിനിമ നിര്‍മിക്കുന്നവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നുമാണ് അടൂര്‍ പറഞ്ഞത്. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോണ്‍ക്ലേവ് വേദിയിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം.

SCROLL FOR NEXT