ലോക സിനിമയെക്കുറിച്ച് താന്‍ നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി സംവിധായകന്‍ വിനയന്‍. ''ലോക സിനിമ ഞാന്‍ കണ്ടു. ഞാന്‍ മനസില്‍ വെച്ചിരുന്ന സിനിമയാണ് അടിച്ചോണ്ട് പോയതെന്ന് വിനയന്‍'' എന്ന് വിനയന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിലാണ് വിനയന്റെ പ്രതികരണം. താന്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും ചിലപ്പോള്‍ ഇത്തരത്തില്‍ പറഞ്ഞതു കണ്ട് തെറ്റിദ്ധരിച്ചേക്കാം എന്നും വിനയന്‍ പറഞ്ഞു.
'ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ഈ വാര്‍ത്ത കണ്ടവരില്‍ ചിലരെങ്കിലും സൂപ്പര്‍ഹിറ്റ് ചിത്രമായ ലോകക്കെതിരെ ഞാന്‍ സംസാരിച്ചതായി വിചാരിച്ചേക്കാം. ലോകയുടെ കണ്‍സപ്റ്റിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. പുതിയ കാലത്തെ സിനിമ ഇതുപോലെ ആകണമെന്നും, ഇതുപോലൊരു ഹൊറര്‍ സ്റ്റോറിയുടെ ത്രെഡ് എന്റെ മനസ്സിലും ഉണ്ടായിരുന്നു. പറയുന്നത് മോശമായി കരുതേണ്ട. മനസിലുള്ളത് അടിച്ചോണ്ടു പോകുന്നത് മോഷണമല്ലല്ലോ. ലോകയുടെ ശില്പികള്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍ എന്നും വിനയന്‍ കുറിച്ചു,' വിനയന്‍ കുറിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് വിനയന്‍ തന്റെ മനിസില്‍ ഉള്ള ത്രെഡ് ആയിരുന്നു ലോകയുടേത് എന്ന് പറഞ്ഞത്. ലോക കണ്ടോ എന്ന ചോദ്യത്തോടായിരുന്നു വിനയന്റെ പ്രതികരണം. എന്നാല്‍ 'അടിച്ചോണ്ടു പോയി' എന്ന വാക്ക് ആണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.
'ലോകയുടെ വിജയത്തില്‍ സന്തോഷമുണ്ട്. ലോക പോലുള്ള സിനിമകളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. പഴയകാലത്തെ ഹൊറര്‍ കണ്‍സെപ്റ്റ് മാറി, ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നു. പ്രത്യേകിച്ച്, പെണ്‍കുട്ടികളെവെച്ച് ചെയ്യുമ്പോള്‍ സൂപ്പര്‍സ്റ്റാറുകളുടെ പുറകേ പോവാതെ ചെയ്യാന്‍ പറ്റും. അതിലിപ്പോള്‍ ഒരെണ്ണം അടിച്ചുമാറ്റികഴിഞ്ഞു. ഞാന്‍ ഇനി വേറൊരെണ്ണമുണ്ടാക്കും. എന്റെ മനസില്‍ ഞാന്‍ കണ്ടിരുന്നതു പോലെ ഒരു സബ്‌ജെക്ടാണ് ലോക,' അദ്ദേഹം പറഞ്ഞു. ഇനി കുറച്ചു കാലം കല്യാണിയുടെ കാലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.