ജംഷഡ്പൂരിലെ കരിം മാൻഷൻ. അവിടെ അമ്മായിക്കൊപ്പം നിന്ന് പഠിക്കുന്ന ഒൻപതാം ക്ലാസുകാരൻ. അവൻ താമസിച്ചിരുന്ന വീടിന് അടുത്തായി മൂന്ന് സിനിമാ തിയേറ്ററുകൾ ഉണ്ടായിരുന്നു. അതിൽ രണ്ടെണ്ണം വീടിനോട് ചേർന്നുതന്നെ. സിനിമ കാണാൻ വീട്ടിൽ കർശനമായ നിയന്ത്രണങ്ങളുണ്ട്. പക്ഷേ തിയേറ്ററിലെ സ്പീക്കറുകളിൽ നിന്ന് പുറത്തേക്ക് കേൾക്കുന്ന ഡയലോഗുകളും ശബ്ദങ്ങളും ആർക്കും വിലക്കാൻ പറ്റില്ലല്ലോ. അവനിലേക്ക് സിനിമ എത്തി. നന്നായി നുണ പറഞ്ഞിരുന്ന ആ ചെക്കൻ മനസിൽ കഥകൾ മെനയാൻ തുടങ്ങി.
ഇങ്ങനെ മെനഞ്ഞ കഥകൾ അവനൊപ്പം വളർന്നു. എപ്പോഴോ അവ പ്രണയ കഥകളായി. അല്ല, അവനവനെ തേടിയുള്ള യാത്രയായി. തമാശയായി, ഹൈവേ ആയി, റോക്ക് സ്റ്റാറായി...ശരികൾക്കും തെറ്റുകൾക്കും അപ്പുറത്തുള്ള മൈതാനിയിൽ, നമ്മളെ കാത്തിരുന്ന ഇംതിയാസ് അലി ചിത്രങ്ങൾ! വീഡിയോ കാണാം