മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടി, 'മട്ടാഞ്ചേരി മാഫിയ' പോസ്റ്റർ 
ENTERTAINMENT

'മട്ടാഞ്ചേരി മാഫിയ' പോസ്റ്ററിലെ സ്ഥാനാർഥി രമേഷ് പിഷാരടി? ചർച്ചയാക്കി സോഷ്യൽ മീഡിയ

‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് 'മട്ടാഞ്ചേരി മാഫിയ'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രം 'മട്ടാഞ്ചേരി മാഫിയ'യുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ആസിഫ് അലി, നസ്‌ലൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ആരാധകർ ഡീക്കോഡിങ്ങും ആരംഭിച്ചുകഴിഞ്ഞു. പോസ്റ്ററിൽ ഒരു ഭാഗത്ത് 'വിജയിപ്പിക്കുക' എന്ന രേഖപ്പെടുത്തി ഒരാളുടെ പോസ്റ്റർ പതിച്ചിരിക്കുന്നത് കാണാം. ഈ പോസ്റ്ററിൽ കാണുന്നത് രമേഷ് പിഷാരടി ആണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ് രമേഷ് പിഷാരടി. ഇതുകൂടി ചേർത്തുവച്ചാണ് ഇന്റർനെറ്റിലെ വിശകലനങ്ങൾ.

'മട്ടാഞ്ചേരി മാഫിയ' പോസ്റ്റർ

‘ഉണ്ട’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന. പ്ലാൻ ബി മോഷൻ പിച്ചേഴ്സിന്റെയും, യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു -സുഹാസ് , തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ്.

എക്സിലെ പോസ്റ്റ്

ക്യാമറ - ജിംഷി ഖാലിദ്, എഡിറ്റർ - നൗഫൽ അബ്ദുല്ല, മ്യൂസിക് - റെക്സ് വിജയൻ, ബിജിഎം - സുഷിൻ ശ്യാം, മേക്കപ്പ് - റോണക്സ് സേവിയർ , സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ് , പ്രൊഡക്ഷൻ ഡിസൈൻ - മാനവ് സുരേഷ് , കോസ്റ്റ്യൂം - മാഷർ ഹംസ, വിഎഫ്എക്സ് - ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ - വിഷാദ് കെഎൽ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ.

SCROLL FOR NEXT