'ജയിലർ 2' സിനിമ 
ENTERTAINMENT

'ജയിലർ 2' സെറ്റിൽ അപകടം; വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു

സെറ്റിലെ ഇലക്ട്രിക്കൽ ജോലികൾക്കിടെയാണ് സേലം സ്വദേശിക്ക് ഷോക്കേറ്റത്

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ സെറ്റിൽ വൈദ്യുതാഘാതമേറ്റ് ക്രൂ അംഗം മരിച്ചു. മെയ് 14 വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. പനൈയൂരിലെ സ്വകാര്യ സ്റ്റുഡിയോയിലുണ്ടായ അപകടത്തിൽ സേലം സ്വദേശി കാർത്തികേയൻ (28) ആണ് മരിച്ചത്.

സിനിമയുടെ ആർട്ട് വിഭാഗത്തിലെ അംഗമായിരുന്നു കാർത്തികേയൻ. സെറ്റിലെ ഇലക്ട്രിക്കൽ ജോലികൾക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. സംഭവത്തിൽ കാനത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടകാരണത്തെപ്പറ്റി പൊലീസ് പരിശോധിച്ചുവരികയാണ്.

നെൽസൺ ദിലീപ്‌കുമാർ ആണ് 'ജയിലർ 2' സംവിധാനം ചെയ്യുന്നത്. 2023ൽ റിലീസ് ആയ സൂപ്പർഹിറ്റ് ചിത്രം 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് 'ജയിലർ 2'. രജനികാന്ത് വീണ്ടും 'ടൈഗർ' മുത്തുവേൽ പാണ്ഡ്യനായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

രജനികാന്തിന് പുറമേ രമ്യ കൃഷ്ണന്‍, ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലൻ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂൺ മാസം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

SCROLL FOR NEXT