പരസ്യചിത്രത്തിൽ നിന്ന് Source: Screengrab
ENTERTAINMENT

പ്രിയദർശൻ സംവിധാനത്തിൽ വീണ്ടും ലിസി, ഒപ്പം കല്യാണിയും; മടങ്ങിവരവ് കല്യാൺ ജ്വല്ലേഴ്സ് പരസ്യചിത്രത്തിലൂടെ

പരസ്യചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തുവന്നു...

Author : ന്യൂസ് ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ. പ്രിയദർശൻ ഒരുക്കുന്ന കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. മകൾ കല്യാണി പ്രിയദർശനും ലിസിക്കൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രഭു ഗണേശനും പരസ്യചിത്രത്തിൽ വേഷമിടുന്നുണ്ട്. പരസ്യചിത്രത്തിൻ്റെ മേക്കിങ് വീഡിയോ പുറത്തുവന്നു.

സെറ്റിലെത്തിയ ലിസിയെ കല്യാണിയും മറ്റ് അണിയറ പ്രവർത്തകരും സ്വാഗതം ചെയ്ത് സ്വീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിൽ കാണാം. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയത്. ലിസിയെ വീണ്ടും സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണെന്ന് നിരവധി പേർ പങ്കുവച്ചു.

1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13നാണ് പ്രിയദർശനും ലിസിയും വിവാഹിതരാകുന്നത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ ഇരുവരും ഈ അടുത്താണ് വീണ്ടും ഒന്നിച്ചത്.

SCROLL FOR NEXT