ENTERTAINMENT

"ഇത്തരം വ്യാജ വാഗ്‌ദാനങ്ങളിൽ വീഴരുത്"; അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച് ലോൺ ആപ്പിന്റെ പരസ്യം, മുന്നറിയിപ്പുമായി അജു വർഗീസ്

എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് നടൻ രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ലോൺ ആപ്പിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. സമ്മതമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യം ചെയ്ത എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന ബാങ്കിങ് സ്ഥാപനത്തിനെതിരെയാണ് നടൻ രംഗത്തെത്തിയത്. സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പ് ഭീഷണി വർധിക്കുന്നതിന് ഇടയിലാണ് നടന്റെ മുന്നറിയിപ്പ്.

അനുമതിയില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്ന എഎം ട്രസ്റ്റ് ലോൺ സർവീസസിന്റെ പരസ്യം ഫേസ്ബുക്കിൽ പങ്കുവച്ച നടൻ തനിക്ക് ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. 'മൂന്ന് ലക്ഷം രൂപ വരെ കേരളത്തിൽ എവിടെയും നൽകുന്നു' എന്നാണ് ഈ പരസ്യത്തിൽ പറയുന്നത്. ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുതെന്നും നടൻ മുന്നറിയിപ്പ് നൽകി.

"ഒരു അനധികൃത ബാങ്കിങ് സ്ഥാപനം എന്റെ സമ്മതമില്ലാതെ എന്റെ പേരും ചിത്രവും അവരുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എനിക്ക് ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ല; ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്, നിങ്ങളുടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അപകടത്തിലാക്കരുത്," എന്നാണ് അജു വർഗീസ് കുറിച്ചത്.

SCROLL FOR NEXT