തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ ശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 8.30ഓടെയായിരുന്നു അന്ത്യം.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന റോബോ ശങ്കര്‍ രോഗമുക്തനായ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു.
ടെലിവിഷന്‍ കോമഡി ഷോയിലൂടെ മമിക്രി ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ച റോബോ ശങ്കര്‍ 2007ല്‍ ജയംരവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വിജയ് നായകനായെത്തിയ ചിത്രം പുലി, അജിത്തിന്റെ വിശ്വാസം, ധനുഷിന്റെ മാരി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.