'40 ഡേസ് ഓഫ് ഹൗസ് പാർട്ടി' 
MOVIES

'40 ഡേസ് ഓഫ് ഹൗസ് പാർട്ടി'യുമായി ഷിഫിന; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷിഫിന ബബിൻ പാക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. '40 ഡേസ് ഒഫ് ഹൗസ് പാർട്ടി' എന്നാണ് സിനിമയുടെ പേര്. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിനയുടെ ആദ്യ ചിത്രമാണിത്. സിനിമയുടെ തിരക്കഥയും ഷിഫിനയാണ് തയ്യാറാക്കിയിരിക്കുന്നത്.

തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്റര്‍ടെയ്ൻമെന്റ്സ് എന്നീ ശ്രദ്ധേയ ബാനറുകളിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏപ്രിൽ ആറിന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്. ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആ‍ര്‍ട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ട‍ർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.

SCROLL FOR NEXT