MOVIES

പുഷ്പയുടെ വരവിന് ഇനി 50 നാളുകള്‍; പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായ ഈ ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.

Author : ന്യൂസ് ഡെസ്ക്


തെന്നിന്ത്യന്‍ സിനിമലോകം കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പ 2 ദ റൂളിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് അല്ലു അര്‍ജുന്‍. പുഷ്പയുടെ ബോക്സ് ഓഫീസ് ഭരണത്തിന് ഇനി 50 നാളുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് പുഷ്പ 2 ടീം പോസ്റ്റര്‍ പങ്കുവെച്ചത്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായ ഈ ചിത്രം ഡിസംബര്‍ ആറിന് തീയേറ്ററുകളിലെത്തും.

ഒന്നാം ഭാഗത്തിന്‍റെ ക്ലൈമാക്സിന് തൊട്ടുമുന്‍പായി എല്ലാവരെയും ഞെട്ടിച്ച ഫഹദ് ഫാസിലിന്‍റെ കൊടൂരവില്ലന്‍ കഥാപാത്രം ഭന്‍വാര്‍ സിങ്ങിന്‍റെ പ്രകടനമാണ് രണ്ടാം ഭാഗത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

ALSO READ : ഇങ്ങനെയും ഉണ്ടോ ഫാന്‍സ്; 1600 കിമീ സൈക്കിള്‍ ചവിട്ടിയെത്തിയ ആരാധകനെ ചേര്‍ത്ത് പിടിച്ച് അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടികൊടുത്ത പുഷ്പ ദ റൈസിന്‍റെ വിജയത്തിന് പിന്നാലെയാണ് സംവിധായകന്‍ സുകുമാര്‍ പുഷ്പ 2 ദ റൂളിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റില്‍ റിലീസ് പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ഷൂട്ടിങ് തീരാന്‍ വൈകിയതോടെ ഡിസംബറിലേക്ക് റിലീസ് മാറ്റുവെക്കുകയായിരുന്നു.

രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സുനിൽ, പ്രകാശ് രാജ്, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം.

SCROLL FOR NEXT