ഹൃദയപൂർവ്വം ഈ മാസം ഒടിടിയിലെത്തും  Source: Social Media
MOVIES

കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം; ഹൃദയപൂർവ്വം ഒടിടിയിലേക്ക്

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.

Author : ന്യൂസ് ഡെസ്ക്

മോഹന്‍ലാലും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുടുംബ പ്രേക്ഷകരുടെ പ്രിയ ചിത്രം ഹൃദയപൂർവ്വം ഈ മാസം ഒടിടിയിലെത്തും. ഈ 26 ന് ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസിന് ഒരുങ്ങുന്നത്.

ഹൃദയം മാറ്റിവെച്ച സന്ദീപ് ബാലകൃഷ്ണനും ദാതാവിൻ്റെ കുടുംബവും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറഞ്ഞ ചിത്രത്തിൽ മാളവിക മോഹനനും സംഗീതയുമാണ് നായികമാരായി എത്തിയത്. യുവതാരം സംഗീത് പ്രതാപ്, സിദ്ദിഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്സ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

10 വർഷത്തെ ഇടവേളയ്ക്കുശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിച്ച സിനിമയുടെ കഥ സത്യൻ അന്തിക്കാടിൻ്റെ മകൻ അഖിൽ സത്യൻ്റേതാണ്. ഓഗസ്റ്റ് 28 ന് റിലീസായ ചിത്രം 72 കോടിയാണ് ഇതുവരെ നേടിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

SCROLL FOR NEXT