ആറു ആണുങ്ങള്‍ സിനിമയില്‍ നിന്ന്  Source : YouTube Screen Grab
MOVIES

'ആറു ആണുങ്ങള്‍' ജൂലൈ 11ന് തിയേറ്ററിലേക്ക്

മഞ്ജുസല്ലാപം മീഡിയയുടെ ബാനറില്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണിത്.

Author : ന്യൂസ് ഡെസ്ക്

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ 'ചാമ' എന്ന ആദ്യ ചിത്രത്തിന് ശേഷം സംബ്രാജ് സംവിധാനം ചെയ്യുന്ന 'ആറു ആണുങ്ങള്‍' റിലീസിന് ഒരുങ്ങുന്നു. ജൂലൈ 11നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. രാധാകൃഷ്ണന്‍ നായര്‍ രാഗം, സുരേഷ് കുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ശിവമുരളി, സജിത് ലാല്‍ നന്ദനം, നസിഫ് ഒതായി, ആദില്‍ മുഹമ്മദ്, ബാലു കൈലാസ്, മുരളി കാലോളി, അദിത്യ ഹരി, ദീപ, ജിനി ഇളക്കാട്, ഗീത, സനൂജ, മിനി പൂങ്ങാറ്റ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. യെസ്‌കുമാര്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ കാര്‍ത്തികാണ് ക്യാമറാമാന്‍.

ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സുദീപ് കുമാറാണ്. ജിനോ: പശ്ചാത്തല സംഗീതം, അടൂര്‍ ഉണ്ണികൃഷ്ണന്‍: സംഗീതം. മഞ്ജുസല്ലാപം മീഡിയയുടെ ബാനറില്‍ നിര്‍മിച്ച രണ്ടാമത്തെ ചിത്രമാണിത്.

SCROLL FOR NEXT