MOVIES

'ആസ കൂടാ' ഫെയിം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്; അരങ്ങേറ്റം 'മേനേ പ്യാർ കിയാ' എന്ന ചിത്രത്തിലൂടെ

ചിത്രത്തിന്റെ ആനിമേറ്റഡ് പോസ്റ്റർ ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ റിലീസ് ചെയ്ത കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

'ആസ കൂടാ' എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ മനംകവർന്ന പ്രീതി മുകുന്ദൻ മലയാള സിനിമയിലേക്ക്. നവാഗതനായ ഫൈസൽ ഫസിലുദ്ദിൻ സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയാ' എന്ന ചിത്രത്തിലൂടെയാണ് പ്രീതി മുകുന്ദൻ മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ആനിമേറ്റഡ് പോസ്റ്റർ ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ റിലീസ് ചെയ്ത കഴിഞ്ഞു. ഡോൺ പോൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അജ്മൽ ഹസ്ബുള്ളയാണ് സംഗീതം.



എലൻ സംവിധാനം ചെയ്ത 'സ്റ്റാർ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു പ്രീതിയുടെ അരങ്ങേറ്റം. മന്ദാകിനി സിനിമയുടെ നിർമാതാക്കളാണ് ഈ ചിത്രവും നിർമിക്കുന്നത്.

SCROLL FOR NEXT