MOVIES

ഫഹദ് ഫാസില്‍ മികച്ച നടനാണ്; അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു: ആലിയ ഭട്ട്

ഫഹദ് അഭിനയിച്ച ആവേശം തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും ആലിയ

Author : ന്യൂസ് ഡെസ്ക്

ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആലിയ ഭട്ട്. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിനൊപ്പം അഭിനയിക്കാനുള്ള താത്പര്യം ആലിയ പ്രകടിപ്പിച്ചത്.

ഏതെങ്കിലും സംവിധായകര്‍ക്കൊപ്പമോ നടന്മാര്‍ക്കൊപ്പമോ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനാണ് ഫഹദിനെ കുറിച്ചും ആവേശം സിനിമയെ കുറിച്ചും ആലിയ സംസാരിച്ചത്. ഫഹദ് അഭിനയിച്ച ആവേശം തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും ഫഹദ് ഫാസില്‍ മികച്ച നടനാണെന്നും പറഞ്ഞ ആലിയ എന്നെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു.

ഡാര്‍ലിങ്‌സില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും ആലിയ പങ്കുവെച്ചു. റോഷന്‍ മാത്യു മികച്ച നടനാണെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനായത് മികച്ച അനുഭവമായിരുന്നുവെന്നും ആലിയ വ്യക്തമാക്കി. മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമായ റോഷന്‍ മാത്യു ഹിന്ദിയിലും ഓളങ്ങളുണ്ടാക്കുകയാണെന്നും ആലിയ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ പ്രാദേശിക വകഭേദങ്ങള്‍ ഇല്ലാതായെന്നും ആലിയ ഭട്ട് പറഞ്ഞു. കോവിഡ് മഹാമാരി എല്ലാവരും ഒന്നാണെന്ന് തന്നെ പഠിപ്പിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ, ലോകത്തിന്റെ പല ഭാഗത്തുള്ള വര്‍ക്കുകള്‍ കാണാന്‍ സാധിച്ചു. വ്യത്യസ്ത വീക്ഷണകോണുകള്‍ അനുഭവിക്കാന്‍ കഴിയുന്നത് വളരെ വലിയ കാര്യമാണ്.

SCROLL FOR NEXT