ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍ 
MOVIES

ഷാരൂഖ് ഖാന്‍റെ വില്ലനാകാന്‍ അഭിഷേക് ബച്ചന്‍; മകന് ആശംസകളുമായി അമിതാഭ്

ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു

Author : ന്യൂസ് ഡെസ്ക്

ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ കിംഗില്‍ വില്ലനാകാന്‍ അഭിഷേക് ബച്ചന്‍. മകന് ആശംസകള്‍ അറിയിച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അഭിഷേകിന്‍റെ സിനിമയിലെ സാന്നിധ്യം സ്ഥിരീകരിച്ചത്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. കഭി അൽവിദ നാ കെഹ്‌ന, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ചിത്രങ്ങളിൽ അഭിഷേക് ബച്ചനും ഷാരൂഖ് ഖാനും മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

മാർഫ്ലിക്സ് പിക്‌ചേഴ്‌സും റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമിക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം പഠാന്‍റെ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദും പങ്കാളിയാണ്. സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ മേല്‍നോട്ടം സിദ്ധാര്‍ത്ഥ് ആനന്ദ് കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്ര വലിയ ഒരു സിനിമയില്‍ ഇതാദ്യമായാണ് അഭിഷേക് ബച്ചന്‍ ഒരു മുഴുനീള നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നത്. ആർ ബാൽക്കിയുടെ ഘൂമർ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്.

SCROLL FOR NEXT