ആസിഫ് അലി 
MOVIES

ആഭ്യന്തര കുറ്റവാളി ഒരു മെയില്‍ ഷോവനിസ്റ്റ് സിനിമയായിരിക്കും: ആസിഫ് അലി

നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

'ആഭ്യന്തര കുറ്റവാളി' ഒരു ഔട്ട് ആന്‍ഡ് ഔട്ട് മെയില്‍ ഷോവനിസ്റ്റ് സിനിമയായിരിക്കുമെന്ന് നടന്‍ ആസിഫ് അലി. ലെവല്‍ ക്രോസ് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഈ സിനിമ സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതിന് പകരം പുരുഷന്‍മാരുടെ കാഴ്ച്ചപാടിനെ പിന്തുണയ്ക്കുന്നവരും വേണമെന്ന് പറയുന്ന വിഷയമാണ് സംസാരിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നൈസാം സലാമാണ് നിര്‍മാണം. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ആയാണ് 'ആഭ്യന്തര കുറ്റവാളി' ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

അതേസമയം തലവനാണ് ആസിഫിന്‍റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രമാണ്. 

SCROLL FOR NEXT