MOVIES

ഓൺലൈൻ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിർബന്ധമാക്കണം; ഫെഫ്കയ്ക്ക് കത്തെഴുതി സിനിമാ നിര്‍മാതാക്കള്‍

പുതുതായി റിലീസാകുന്ന സിനിമകളെ ബോധപൂര്‍വം ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും

Author : ന്യൂസ് ഡെസ്ക്

ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാന്‍ സിനിമാ നിർമാതാക്കൾ. ഓൺലൈൻ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക്കയ്ക്ക് കത്ത് നൽകി. കേന്ദ്ര സർക്കാരിന്റെ ഉദ്യം പോർട്ടലിലെ രജിസ്ട്രേഷന്‍, ഫെഫ്ക്കയുടെ അംഗീകൃത പിആര്‍ഒയുടെ കത്ത് എന്നിവയുള്ള മാധ്യമങ്ങള്‍ക്ക് മാത്രം പരിപാടികള്‍ എടുക്കാൻ അനുമതി നല്‍കൂ എന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുക, മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുക എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിർമാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പുതുതായി റിലീസാകുന്ന സിനിമകളെ ബോധപൂര്‍വം ഡീഗ്രേഡ് ചെയ്യുന്ന പ്രവണതയും നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യും. അടുത്തിടെ നടന്ന ഡിഎന്‍എ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ നടി ഹന്ന റെജി കോശിയോട് അവതാരക മോശം ചോദ്യം ചോദിച്ചത് വലിയ വിവാദമായിരുന്നു. 

SCROLL FOR NEXT