മദൻ ബോബ്  Source: x/ @Shyamsundarak6
MOVIES

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. എസ്‌. കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സീരിയലുകളിലൂടെയും ഒരു നാടകത്തിലൂടെയുമാണ് അദ്ദേഹം അഭിനയരംഗത്തേക്കെത്തിയത്.

അഭിനയത്തിനു പുറമേ, ടെലിവിഷൻ അവതാരകൻ, സംഗീതജ്ഞൻ എന്നീ മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ ചിത്രങ്ങളിലും മദൻ ബോബ് അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമകൾ ഉൾപ്പെടെ 600-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കെ ബാലചന്ദർ സംവിധാനം ചെയ്ത വാനമേ എല്ലായ് (1992) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. തേവർ മകൻ, പട്ടുകോട്ടൈ പെരിയപ്പ, നമ്മവർ, സതി ലീലാവതി, തെനാലി, സുന്ദര ട്രാവൽസ്, പൂവേ ഉനക്കാഗ തുടങ്ങി നിരവധി തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ശ്രദ്ധേയമായ സിനിമകൾ

നീങ്കൽ കെട്ടവൈ (1984)

ഇദയ കോവിൽ (1985)

വാനമേ എല്ലാൈ (1992)

തേവർ മകൻ (1992)

ജാതി മല്ലി (1993)

മഗലിർ മട്ടും (1994)

പൂവേ ഉനക്കാഗ (1996)

ഫ്രണ്ട്‌സ് (2001)

നേർക്കു നേർ (1997)

എതിർ നീച്ചൽ (2013)

ചന്ദ്രമുഖി (2005)

ബഗീര (2023)

ബൂമർ അങ്കിൾ (2024)

SCROLL FOR NEXT