പൃഥ്വിരാജ് സുകുമാരന്‍ Source: Facebook/ Prithviraj Sukumaran
MOVIES

"രാഷ്ട്രീയ നിലപാട് പറയാൻ വേണ്ടി സിനിമ ചെയ്യില്ല.. പ്രേക്ഷകരെ രസിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേയുള്ളൂ, അതിൽ പരാജയപ്പെട്ടെങ്കിൽ അംഗീകരിക്കുന്നു"

പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ റിലീസിൻ്റെ പശ്ചാത്തലത്തിൽ മറുപടി പറയുകയാണ് പൃഥ്വിരാജ്

Author : ന്യൂസ് ഡെസ്ക്

അടുത്തിടെയിറങ്ങിയ ചിത്രങ്ങളിൽ കയ്യടികൾക്കിടയിലും കടുത്ത വിമർശനങ്ങളാണ് നടൻ പൃഥ്വിരാജ് സുകുമാരന് കേൾക്കേണ്ടി വന്നത്. പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത 'കുരുതി' മുതൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' വരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ പശ്ചാത്തലത്തിൽ മറുപടി പറയുകയാണ് പൃഥ്വിരാജ്.

എന്റെ രാഷ്ട്രീയ നിലപാടു പറയാൻ വേണ്ടി സിനിമ ഞാൻ ചെയ്യില്ലെന്നാണ് നടൻ പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നടൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. എമ്പുരാനുമായി ബന്ധപ്പെട്ട് പൃഥ്വിക്കു നേരെ ഇതേ ആക്രമണമുണ്ടായപ്പോൾ എങ്ങനെ നേരിട്ടു? എന്നായിരുന്നു മാധ്യമ പ്രവർത്തകൻ്റെ ചോദ്യം. അത് ബാധിക്കണമെങ്കിൽ ചെയ്തത് തെറ്റാണെന്ന് തനിക്ക് ബോധ്യപ്പെടണം എന്നായിരുന്നു പൃഥ്വിരാജിൻ്റെ മറുപടി.

അത് എന്നെ ബാധിക്കണമെങ്കിൽ ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കു ബോധ്യപ്പെടണം. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ഞാൻ ആ സിനിമ ചെയ്തതെങ്കിൽ അതിന്റെ തിരിച്ചടിയാണെന്നു മനസിലാക്കാം. അതല്ല എന്ന് എനിക്കു പൂർണ ബോധ്യമുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശ്യമേ എനിക്കുള്ളു. അതിൽ ഞാൻ പരാജയപ്പെട്ടെങ്കിൽ അംഗീകരിക്കുന്നു. അത് അടുത്ത സിനിമയിൽ ഞാൻ പരിഹരിക്കും, പൃഥ്വിരാജ്.

കുരുതി എന്ന സിനിമ താൻ ചെയ്തത് എമ്പുരാന്റെ വിപരീത ആഖ്യാനമായാണെന്നും പൃഥ്വിരാജ് പറഞ്ഞു. കേൾക്കുന്ന കഥ ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നത്. രാഷ്ട്രീയ നിലപാടു പറയാൻ വേണ്ടി ഒരു സിനിമ ചെയ്യില്ല. കോടികൾ മുടക്കി അതു ചെയ്യേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് മതിയല്ലോ എന്നും പൃഥ്വിരാജ് മനോരമ ഓൺലൈനിനോട് പറയുന്നു.

SCROLL FOR NEXT