MOVIES

വിജയ്‌യുടെ ദളപതി 69 ൽ പ്രിയാമണിയും

നടൻ വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ

Author : ന്യൂസ് ഡെസ്ക്

നടൻ വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69-ല്‍ പ്രിയാമണിയും. പ്രിയാമണിയും വിജയ്‍യും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നടൻ വിജയ്‌യുടെ അവസാന ചിത്രമായ ദളപതി 69 ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്നാണ് റിപോർട്ടുകൾ.

ALSO READ: 'നിശബ്ദമായിരിക്കില്ല'; മന്ത്രിയുടെ നാഗചൈതന്യ-സമാന്ത വിവാഹമോചന പരാമര്‍ശത്തില്‍ പ്രതികരിച്ച് തെലുങ്ക് താരങ്ങള്‍


ബോളിവുഡ് താരം ബോബി ഡിയോളും തെന്നിന്ത്യന്‍ നായിക പൂജ ഹെഗ്ഡെയും മലയാളി താരമായ മമത ബൈജുവും, സംവിധായകൻ ഗൗതം മേനോനും ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് നിര്‍മാതാക്കാളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വെങ്കട് കെ നാരായണയാണ് സിനിമ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസാമിയും ലോഹിത് എന്‍കെയുമാണ് സഹ നിര്‍മാതാക്കള്‍. അനിരുദ്ധൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

SCROLL FOR NEXT