നടൻ വിജയ് ദേവരക്കൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു Source; X
MOVIES

വിജയ് ദേവരക്കൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു; ഇടിച്ച വാഹനം നിർത്താതെ പോയി, പൊലീസ് അന്വേഷണം

ഇടിച്ച കാർ നിർത്താതെ പോയത് ദുരൂഹത ഉയർത്തുകയാണ്. വിജയുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Author : ന്യൂസ് ഡെസ്ക്

നടൻ വിജയ് ദേവരക്കൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയി NH-44 ഹൈവേയിൽ വച്ച് നടന്റെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. നടന് പരിക്കുകളൊന്നുമില്ല.

ഇടിച്ച കാർ നിർത്താതെ പോയത് ദുരൂഹത ഉയർത്തുകയാണ്. വിജയുടെ ഡ്രൈവർ ലോക്കൽ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജയ് ദേവരകൊണ്ട സുരക്ഷിതമായി ഹൈദരാബാദിൽ എത്തിയതായാണ് വിവരം.

വിജയും നടി രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു എന്നാണ് വിവരം. 2026ലായിരിക്കും വിവാഹമെന്നാണ് സൂചന. അതേസമയം വിവാഹം സംബന്ധിച്ച് ഇതുവരെ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

SCROLL FOR NEXT