MOVIES

'കിഷ്കിന്ധ കാണ്ഡം രണ്ടാം തവണ കാണുമ്പോൾ മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു'; ലഭിക്കുന്നത് മുന്‍പെങ്ങും കേള്‍ക്കാത്ത കമന്‍റുകള്‍: വിജയരാഘവന്‍

കഥാപാത്രത്തിന്റെ അവസ്ഥ മനസിലാക്കി കഴിയുമ്പോൾ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ കഥയിലൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരന് കഴിയുമെന്നും വിജയരാഘവൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഓണച്ചിത്രമായി എത്തി പ്രേക്ഷമനസ്സുകൾ കീഴടക്കിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു ആസിഫ് അലിയും വിജയരാഘവനും കാഴ്ച്ച വെച്ചത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് ലഭിച്ച് സ്വീകാര്യതയെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ വിജയരാഘവൻ. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More: മമ്മൂട്ടിക്കൊപ്പം വിനായകന്‍; മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയുടെ ഷൂട്ടിങ് നാഗര്‍കോവിലി


സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്. എന്നാൽ ഈ ചിത്രത്തെ കുറിച്ച് പലരും പറഞ്ഞ കമന്‍റുകള്‍ മുന്‍പെങ്ങും കേൾക്കാത്തതാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കിഷ്കിന്ധ കാണ്ഡം രണ്ടാം തവണ കാണുമ്പോൾ അത് മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു എന്നാണ് ചിലർ പറയുന്നത്.

ആദ്യ തവണ കാണുമ്പോൾ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത്. കഥാപാത്രത്തിന്റെ അവസ്ഥ മനസിലാക്കി കഴിയുമ്പോൾ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ കഥയിലൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരന് കഴിയുമെന്നും വിജയരാഘവൻ പറഞ്ഞു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത്, ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗുഡ്‌വിൽ എന്റെര്‍റ്റൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

SCROLL FOR NEXT