Source: Instagram
MOVIES

"നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, #അവൾക്കൊപ്പം"; പോസ്റ്റ് പങ്കുവച്ച് ഡബ്ല്യൂ.സി.സി

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് ഡബ്ല്യൂ.സി.സി ഇൻസ്റ്റഗ്രാം പോസ്റ്റിൽ

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിധി നാളെ വരാനിരിക്കെ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ച് വിമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യൂ.സി.സി). ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്നാണ് ഡബ്ല്യൂ.സി.സി പങ്കുവച്ച പോസ്റ്റിൽ പറയുന്നത്. നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണെന്നും ഡബ്ല്യൂ.സി.സി അവൾക്കൊപ്പവും ഇത് കാണുന്ന അതിജീവിതകൾക്ക് ഒപ്പവുമാണെന്നും ഡബ്ല്യൂ.സി.സിയുടെ പോസ്റ്റിൽ പറയുന്നു.

ഡബ്ല്യൂ.സിസിയുടെ പോസ്റ്റിൻ്റെ പൂർണരൂപം:

"ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല.

ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര."

നീതിക്കായുള്ള

3215 ദിവസത്തെ

കാത്തിരിപ്പ്

അവൾ തുറന്നു വിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തെയും, കേരളക്കരയെ ഒന്നാകെയുമാണ്. അതിൻ്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മന:സാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്‌തു . ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്.

ഞങ്ങൾ അവളോടൊപ്പവും, ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്ക് ഒപ്പവും നിൽക്കുന്നു.

#അവൾക്കൊപ്പം

SCROLL FOR NEXT