MOVIES

'നിങ്ങൾ തനിച്ചല്ല, ഉയർച്ചയിലും താഴ്ചയിലും എപ്പോഴും ഒപ്പം നിൽക്കും'; വിനേഷിനെ പിന്തുണച്ച് സമാന്ത

വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയില്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ശരീരഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്.

Author : ന്യൂസ് ഡെസ്ക്

പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ നിന്ന് അയോഗ്യയാക്കിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് നടി സമാന്ത റുത്ത് പ്രഭു. നിങ്ങൾ തനിച്ചല്ല, ഇന്ത്യ എന്ന വലിയൊരു ശക്തി
വിനേഷിനൊപ്പം ഉണ്ടെന്ന് ഓർക്കണമെന്നും സമാന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും എപ്പോഴും നിങ്ങളോടൊപ്പം നിൽക്കുമെന്നും സമാന്ത കൂട്ടിച്ചേര്‍ത്തു.

'ചില സമയങ്ങളിൽ, ഏറ്റവും പ്രതിരോധശേഷിയുള്ള വ്യക്തികൾ ഏറ്റവും കഠിനമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. നിങ്ങൾ തനിച്ചല്ല, വലിയൊരു ശക്തി നിങ്ങളെ കാണുന്നുണ്ടെന്ന് ഓർമ്മിക്കുക. ബുദ്ധിമുട്ടുകൾക്കിടയിലും നിലനിൽക്കാനുള്ള നിങ്ങളുടെ ശ്രദ്ധേയമായ കഴിവ് തീർച്ചയായും പ്രശംസനീയമാണ്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം നിൽക്കും'-സമാന്ത കുറിച്ചു.

വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയില്‍ ഫൈനല്‍ മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് ശരീരഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്. അനുവദനീയമായതിലും 100 ഗ്രാം അധികം ഭാരം വിനേഷിന് കണ്ടെത്തിയിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തെ അയോഗ്യയാക്കുകയായിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ഒളിംപ്കസ് അസോസിയേഷന്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി നേടിയിട്ടും വെറും കൈയ്യോടെ പാരിസില്‍ നിന്ന് മടങ്ങേണ്ട സ്ഥിതിയാണ് വിനേഷ് ഫോഗട്ടിന് ഉണ്ടായത്.

SCROLL FOR NEXT